തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് നടന്‍ മഹേഷ് ബാബു. നടിയും മോഡലുമായ നമ്രത ശിരോദ്കറാണ് താരത്തിന്റെ ഭാര്യ. ഇപ്പോഴിതാ മഹേഷ് ബാബുവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നമത്ര ശിരോദ്കര്‍. മഹേഷ് ബാബുവിന്റെ 51-ാം ജന്മദിനമാണിന്ന്.
'' പിറന്നാള്‍ ആശംസകള്‍ MB! എല്ലാ ദിവസവും ഇത്രയേറെ സവിശേഷമാക്കുന്നതിന് നന്ദി. സ്‌നേഹവും നല്ല ആരോഗ്യവും അതിരറ്റ സന്തോഷവും നിറഞ്ഞ ഒരു വര്‍ഷവും, ഏറ്റവും സന്തോഷകരമായ ഒരു ജന്മദിനവും ആശംസിക്കുന്നു. ഞങ്ങള്‍ നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു'' എന്നാണ് നമത്ര കുറിച്ചത്. കുടുംബത്തോടൊപ്പമുളള ഒരു മനോഹര ചിത്രവും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

2005 ഫെബ്രുവരി 10-ന് ആയിരുന്നു മഹേഷ് ബാബുവിന്റെയും നമത്ര ശിരോദ്കറിന്റെയും വിവാഹം. ഈ ദമ്പതികള്‍ക്ക് ഗൗതം എന്ന മകനും സിതാര എന്നൊരു മകളുമാണുളളത്.
അതേസമയം എസ്.എസ്.രാജമൗലി സംവിധാനം ചെയ്യുന്ന ' വാരണാസി' ആണ് മഹേഷ് ബാബുവിന്റേതായി ആരാധകര്‍ ഏറെ പ്രതീക്ഷയോഴടെ കാത്തിരിക്കുന്ന ചിത്രം. പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്ത വര്‍ഷം ഏപ്രില്‍ ഏഴിനാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

Comments