മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാലിന്റെ അരങ്ങേറ്റ ചിത്രം ' തുടക്കം' തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്.
ഇപ്പോഴിതാ ചിത്രം കണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കവച്ചിരിക്കുകയാണ് നടി സരിത ബാലകൃഷ്ണന്‍. വിസ്മയ മോഹന്‍ലാലിന്റെ ആദ്യ സിനിമ പ്രകടനം കൊണ്ട് വിസ്മയയും ആശിഷും ഞെട്ടിച്ചുവെന്നും സരിത കുറിച്ചു.
''സിനിമയുടെ ട്രെയിലറും വെച്ച് അയ്യോ കൈവെട്ടല്‍, തലകുലുക്കല്‍ എന്ന് പറഞ്ഞ് കീ ബോര്‍ഡ് തേഞ്ഞുപോകുവോളം ടൈപ്പ് ചെയ്ത സൈബര്‍ പണ്ഡിതന്മാരും ജോത്സ്യന്മാരുമൊക്കെ എവിടെപ്പോയി കിടക്കുകയാണോ എന്തോ...'2018' എന്ന വമ്പന്‍ ഹിറ്റിന് ശേഷം ജൂഡ് ആന്റണി സംവിധാനം ചെയ്ത 'തുടക്കം' തിയേറ്ററുകളില്‍ റിലീസ് ആയിട്ടുണ്ട്. പോയി കണ്ട് കണ്ണുതള്ളി ഇരിക്കാന്‍ ഉപദേശിക്കുന്നു!
കഥയിൽ വലിയ ആറ്റുകാൽ പുതുമയൊന്നുമില്ലെന്ന് ആദ്യമേ പറയാം. പലയിടത്തും കണ്ടുമറന്ന അതേ കുടുംബ പശ്ചാത്തലവും ത്രില്ലർ ചേരുവകളും തന്നെ. സമീപകാലത്ത് നമ്മൾ വാർത്തകളിൽ കണ്ടതും കേട്ടതുമായ ചില യാഥാർത്ഥ്യങ്ങളെയും സംഭവങ്ങളെയും കൃത്യമായി ഓർമ്മിപ്പിക്കുന്ന രാഷ്ട്രീയവും ഇതിലുണ്ട്, ഒരു സാധാരണ കഥയെ സ്ക്രീനിൽ എങ്ങനെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കണം എന്ന് ജൂഡിന് നന്നായി അറിയാം! ആ മേക്കിംഗും അടിപൊളിയായിരുന്നു.
സമൂഹത്തിൽ ഒരു പെൺകുട്ടി ജനിച്ചു വീഴുന്നത് മുതൽ നേരിടേണ്ടി വരുന്ന ഭയങ്ങളെയും, വേട്ടക്കാരുടെ കണ്ണുകളെയുമെല്ലാം പച്ചയായി തുന്നിച്ചേർത്താണ് ജൂഡ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. പെൺകുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ ദിനംപ്രതി വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ഓരോ പെൺകുട്ടിയും self-defense അല്ലെങ്കിൽ ഒരു മാർഷൽ ആർട്സ് എങ്കിലും പഠിച്ചിരിക്കേണ്ടതിന്റെ ആവശ്യകത ചിത്രം കൃത്യമായി വരച്ചുകാട്ടുന്നു. സഹായത്തിനായി ആരെങ്കിലും വരുമെന്ന് കാത്തിരിക്കാതെ, സ്വന്തം രക്ഷയ്ക്കായി ആയോധനകല അഭ്യസിച്ച പോരാടാനിറങ്ങുന്ന പെൺകുട്ടികളുടെ പ്രതീകമായി വിസ്മയ സ്ക്രീനിൽ തിളങ്ങി!പ്രേക്ഷകനെ ഒരിടത്തും ബോറടിപ്പിക്കാതെ സ്ക്രീനിലേക്ക് തളച്ചിടുന്ന ഒന്നാന്തരം ത്രില്ലർ എക്സ്പീരിയൻസ്!
വിസ്മയ ആദ്യ സിനിമയാണെന്ന യാതൊരു ഭയവുമില്ലാതെ സ്ക്രീൻ കീഴടക്കി. പ്രത്യേകിച്ച് ആ ക്ലൈമാക്സിലെ ഫൈറ്റ് സീൻ!
വില്ലനായി വന്ന ആശിഷ് ജോ ആന്റണിയും ആരും പ്രതീക്ഷിക്കാത്ത പെർഫോമൻസാണ് കാഴ്ചവെച്ചത്. ഡയലോഗ് വളരെ കുറവായിരുന്നെങ്കിലും ആളുടെ സ്ക്രീൻ പ്രസൻസും ലുക്കും കൊണ്ട് ആ വില്ലൻ വേഷം പവർഫുൾ ആക്കി മാറ്റി.
ഇനി ക്ലൈമാക്സിലേക്ക് വരുമ്പോൾ... ഒട്ടും പ്രതീക്ഷിക്കാത്ത ആ നിമിഷത്തിൽ, സ്ക്രീനിൽ ലാലേട്ടന്റെ ആ സർപ്രൈസ് എൻട്രി കൂടിയായപ്പോൾ തിയേറ്ററുകളിൽ പഴയ ആവേശ മഴ പെയ്തിറങ്ങി പടം കണ്ടിറങ്ങുമ്പോൾ ആദ്യം കയ്യടിക്കാൻ തോന്നുക ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച സാങ്കേതിക പ്രവർത്തകർക്കാണ്. ക്യാമറ ചലനങ്ങളും, എഡിറ്റിംഗും, പശ്ചാത്തല സംഗീതവുമെല്ലാം ഒന്നിനൊന്ന് മെച്ചം! അനാവശ്യമായി ഒന്നും കുത്തിനിറയ്ക്കാതെ, നമ്മൾ ജീവിക്കുന്ന റിയാലിറ്റിയോട് അത്രമേൽ ചേർന്നുനിൽക്കുന്ന രീതിയിലാണ് മേക്കിംഗ്.
ചുരുക്കത്തിൽ, ട്രോളന്മാരും സൈബർ ആക്രമണക്കാരും ചേർന്ന് എഴുതിത്തള്ളിയ ആ ഒരു പെൺകുട്ടിയും സിനിമയും തിയേറ്ററിൽ വന്ന് അക്ഷരാർത്ഥത്തിൽ മാസ് കാണിച്ചിരിക്കുകയാണ്. സിനിമ കാണാതെ വെറുപ്പ് വിൽക്കാൻ നടക്കുന്ന സോഷ്യൽ മീഡിയ ജഡ്ജിമാർക്ക് 'തുടക്കം' കൊടുക്കുന്നത് ഒരൊന്നൊന്നര പണിയാണ്!
റിലീസിന് മുൻപ് സോഷ്യൽ മീഡിയയിൽ കയറി എക്സ്പ്രഷൻ അളന്ന് ട്രോളിയ 'സൈബർ പണ്ഡിതന്മാർക്ക്' അടിയോടെ അടിയാണ് ക്ലൈമാക്സിലെ മാസ് ഫൈറ്റ്! സ്ത്രീകളെ പുച്ഛത്തോടെ കാണുന്ന വില്ലന്മാരെ വിസ്മയ മോഹൻലാൽ എടുത്ത് അലക്കുന്ന ആ ക്ലൈമാക്സ് ആക്ഷൻ സീൻ തിയേറ്ററിൽ ഉണ്ടാക്കിയ ആവേശം ചെറുതല്ല. ആണിന്റെ അഹങ്കാരം തച്ചുടയ്ക്കുന്ന വിസ്മയയുടെ പ്രകടനം പെൺകരുത്തിന്റെ പ്രതീകമായി മാറി.
സ്വന്തം സുരക്ഷ സ്വന്തം കൈകളിൽ ഭദ്രമാക്കാൻ ആഗ്രഹിക്കുന്ന ഓരോ പെൺകുട്ടിയും, അവരെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്ന ഓരോ മനുഷ്യനും തിയേറ്ററിൽ തന്നെ കണ്ടിരിക്കേണ്ട പടം!''.- സരിത ബാലകൃഷ്ണന്‍ കുറിച്ചു.

Comments