കണ്ണൂർ: സർക്കാർ ആശുപത്രി പരിസരങ്ങളിൽ വർഷങ്ങളായി ഡിവൈഎഫ്ഐ നടത്തിവരുന്ന സൗജന്യ പൊതിച്ചോർ വിതരണ പദ്ധതി തടയാൻ ഒരു മന്ത്രിക്കും കഴിയില്ലെന്ന് സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം മാധ്യമങ്ങളോട് സംസാരിക്കവെ, വിവാദങ്ങളെയും വിമർശനങ്ങളെയും അവഗണിച്ച് പൊതിച്ചോർ വിതരണം ശക്തമായി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹെൽത്ത് ഇൻസ്പെക്ടർമാരുടെയോ ആരോഗ്യവകുപ്പിന്റെയോ അനുമതിയില്ലാതെയാണ് വിതരണം നടക്കുന്നതെന്ന മന്ത്രിയുടെ ആരോപണത്തിനും സനോജ് മറുപടി നൽകി. ഡിവൈഎഫ്ഐ വർഷങ്ങളായി നടത്തുന്ന ജനകീയ പ്രവർത്തനങ്ങൾ സ്വന്തം സംഘടനയായ യൂത്ത് കോൺഗ്രസിന് ചെയ്യാൻ കഴിയാത്തതിലുള്ള അസ്വസ്ഥതയാണ് മന്ത്രിയുടെ പ്രതികരണത്തിന് പിന്നിലെന്നും അദ്ദേഹം വിമർശിച്ചു.
പാവപ്പെട്ട രോഗികൾക്കും വിശക്കുന്നവർക്കുമാണ് ഭക്ഷണം നൽകുന്നതെന്നും അതിൽ ഡിവൈഎഫ്ഐ രാഷ്ട്രീയം കാണുന്നില്ലെന്നും സനോജ് പറഞ്ഞു. ആശുപത്രികളിൽ അധികാരം മന്ത്രിക്കാണെന്നും അതിനാൽ ഡിവൈഎഫ്ഐയുടെ ബാനറും കൊടിയും ഉപയോഗിച്ച് ഭക്ഷണ വിതരണം അനുവദിക്കില്ലെന്നുമുള്ള മന്ത്രിയുടെ നിലപാടിനെയും അദ്ദേഹം വിമർശിച്ചു.

Comments