ന്യൂഡൽഹി: സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ആങ്മോസമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഇതോടെ അദ്ദേഹം നിലവിൽ ചികിത്സയിൽ കഴിയുന്ന സർക്കാർ ആശുപത്രിയായ സഫ്ദർജംഗിൽ തന്നെ തുടരും. ആശുപത്രിയും ഗീതാജ്ഞലിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്തുവന്നിട്ടുണ്ട്.
ഗീതാഞ്ജലി ആങ്മോയ്ക്ക് നൽകിയ പേഷ്യന്റ് സമ്മറി റിപ്പോർട്ടിൽ സോനം വാങ്ചുക്കിന്റെ പൊട്ടാസ്യം അളവ് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. എന്നാൽ, ഈ വിവരങ്ങൾ രേഖാമൂലം നൽകിയില്ലെന്നും ഹെൽത്ത് ബുള്ളറ്റിനിൽ ഉൾപ്പെടുത്തിയില്ലെന്നും അവർ സോഷ്യൽ മീഡിയയിലൂടെ ആരോപിച്ചു. ഇത്തരം സാഹചര്യങ്ങൾ ചികിത്സാ നടപടികളെ ദോഷകരമായി ബാധിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ജൂലൈ 18-ന് രാവിലെ 7.40-നാണ് 59 വയസ്സുകാരനായ വാങ്ചുക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 20 ദിവസമായി അദ്ദേഹം ഖരഭക്ഷണം കഴിച്ചിരുന്നില്ലെന്നും ശാരീരിക ബലഹീനത അനുഭവപ്പെടുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്. പരിശോധനയിൽ ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് കുറവാണെന്ന് (2.9 mEq/l) കണ്ടെത്തിയിരുന്നു. ചികിത്സയ്ക്കായി ഐവി ഫ്ലൂയിഡുകളും മരുന്നുകളും നിർദ്ദേശിച്ചെങ്കിലും വാങ്ചുക്ക് ചികിത്സയോട് സഹകരിക്കാൻ തയ്യാറായില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ആശുപത്രിയിലെ വിദഗ്ധരായ മെഡിക്കൽ സംഘം സോനം വാങ്ചുക്കിനും കുടുംബത്തിനും ആവശ്യമായ കൗൺസിലിംഗും ചികിത്സാ നിർദ്ദേശങ്ങളും നൽകുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
സഫ്ദർജംഗ് ആശുപത്രിയിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഗീതാഞ്ജലി ആങ്മോ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ആശുപത്രി അധികൃതർ വിവരങ്ങൾ മറച്ചുവെക്കുന്നുവെന്നും സ്വതന്ത്രമായ ആരോഗ്യപരിശോധനയ്ക്ക് അനുവദിക്കുന്നില്ലെന്നും ആശുപത്രിയിൽ പോലീസ് തടയാൻ ശ്രമിക്കുന്നതായും അവർ ആരോപിച്ചു. പുറത്തുള്ള സ്വകാര്യ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ പൊട്ടാസ്യത്തിന്റെ അളവ് 3.6 ആണെന്ന് കണ്ടെത്തിയെന്നും അവർ അവകാശപ്പെട്ടിരുന്നു.

Comments