ശ്രീനഗർ: ജമ്മു-കശ്മീരിലെ പൂഞ്ച്, രജൗരി ജില്ലകളിലുണ്ടായ മിന്നൽപ്രളയത്തിൽ 12 പേർ മരിച്ചു. ഇതിൽ 11 മരണങ്ങളും പൂഞ്ച് ജില്ലയിലാണ് റിപ്പോർട്ട് ചെയ്തത്. കനത്ത മഴയെ തുടർന്നുണ്ടായ പ്രളയം വലിയ നാശനഷ്ടമാണ് വിതച്ചത്. നിരവധി വാഹനങ്ങളും വീട്ടുപകരണങ്ങളും ഒഴുക്കിൽപ്പെട്ട് നഷ്ടമായി.
രാത്രിയിലുടനീളം പെയ്ത ശക്തമായ മഴയെ തുടർന്ന് നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്തു. നിരവധി പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. പുതിയ ബസ് സ്റ്റാൻഡ് ഉൾപ്പെടെ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറിയതായും അധികൃതർ വ്യക്തമാക്കി.
പൂഞ്ച് ജില്ലയിലെ സുരാൻകോട്ട് അതിർത്തി മേഖലയിലാണ് പ്രളയത്തിനൊപ്പം മണ്ണിടിച്ചിലും ഉണ്ടായത്. നിരവധി വീടുകൾ തകർന്നതോടൊപ്പം പലരും ഒറ്റപ്പെടുകയും ചെയ്തു. റോഡുകളും പാലങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്കും വലിയ നാശനഷ്ടമുണ്ടായി. ഇന്നലെ വൈകീട്ട് മുതൽ അതിർത്തി മേഖലകളിൽ കനത്ത മഴ തുടരുകയാണ്.
പ്രളയസാഹചര്യം വിലയിരുത്തുന്നതിനായി ജമ്മു-കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഡൽഹി സന്ദർശനം വെട്ടിച്ചുരുക്കി തിരിച്ചെത്തി. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും ഏകോപിപ്പിക്കാനാണ് അദ്ദേഹത്തിന്റെ മടക്കം. അതേസമയം, മഴക്കെടുതിയെ തുടർന്ന് പഹൽഗാം, ബാൽട്ടാൽ വഴിയുള്ള അമർനാഥ് തീർഥാടനം താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.

Comments