ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ എക്സ്ട്രാ ടൈമിൽ അർജന്റീനയെ 1-0ന് കീഴടക്കി ലോകകപ്പ് ഉയർത്തിയ സ്പെയിനിന് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ലഭിക്കുക. ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രൈസ് പൂളിൽ നിന്ന് ചാമ്പ്യൻമാർക്ക് 51 മില്യൺ യു.എസ് ഡോളർ (ഏകദേശം ₹491.86 കോടി) ലഭിക്കും.
വിജയിക്കുന്ന ദേശീയ ഫെഡറേഷനുകൾക്കാണ് ഈ തുക കൈമാറുക. തുടർന്ന് താരങ്ങൾക്കും പരിശീലക സംഘത്തിനുമിടയിൽ അത് എങ്ങനെ വിഭജിക്കണമെന്നത് അതത് ഫെഡറേഷനുകൾ തീരുമാനിക്കും.ഫൈനലിൽ കിരീടം കൈവിട്ടെങ്കിലും റണ്ണേഴ്സ് അപ്പായ അർജന്റീനയ്ക്ക് 34 മില്യൺ യു.എസ് ഡോളർ (ഏകദേശം ₹327.91 കോടി) സമ്മാനമായി ലഭിക്കും.
മൂന്നാം സ്ഥാനപ്പോരിൽ ഫ്രാൻസിനെ 6-4ന് തോൽപ്പിച്ച ഇംഗ്ലണ്ടിന് 30 മില്യൺ ഡോളർ (ഏകദേശം ₹289.33 കോടി) ലഭിക്കുമ്പോൾ, നാലാം സ്ഥാനക്കാരായ ഫ്രാൻസിന് 28 മില്യൺ ഡോളർ (ഏകദേശം ₹270.04 കോടി) സ്വന്തമാകും.48 ടീമുകൾ പങ്കെടുത്ത ഇത്തവണത്തെ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിലെത്തിയ ടീമുകൾക്ക് ഓരോന്നിനും 20 മില്യൺ ഡോളർ (ഏകദേശം ₹192.89 കോടി) വീതം അനുവദിച്ചിട്ടുണ്ട്. റൗണ്ട് ഓഫ് 16ൽ പുറത്തായ ടീമുകൾക്ക് 16 മില്യൺ ഡോളർ (ഏകദേശം ₹154.31 കോടി) വീതവും, റൗണ്ട് ഓഫ് 32 വരെ എത്തിയവർക്ക് 12 മില്യൺ ഡോളർ (ഏകദേശം ₹115.73 കോടി) വീതവും ലഭിക്കും. ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ടീമുകൾക്കുപോലും 10 മില്യൺ ഡോളർ (ഏകദേശം ₹96.44 കോടി) സമ്മാനമായി ലഭിക്കും.

Comments