പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് 56 ദിവസം പ്രായമായ നവജാത ശിശു മരിച്ചു. കാരാകുറുശ്ശി പള്ളിക്കുറുപ്പ് പുലാക്കൽ ഷെഫീഖ്–ഹസീന ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്.
പാൽ കുടിച്ച ശേഷം ഉറങ്ങിയിരുന്ന കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കൾ ആദ്യം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരിച്ച കുഞ്ഞ് ഇരട്ടക്കുട്ടികളിൽ ഒരാളാണ്. സംഭവത്തിൽ ബന്ധുക്കളും നാട്ടുകാരും ദുഃഖത്തിലാണ്.

Comments