ഇസ്ലാമാബാദ്: സർക്കാർ സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വ്യാജവും വിദ്വേഷപരവുമായ പരാമർശങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി നൊരീൻ നിയാസിക്ക് സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസി സമൻസ് അയച്ചു. ഇസ്ലാമാബാദിലെ ഓഫീസിൽ ഹാജരായി മൊഴി നൽകാനാണ് നിർദേശം.
2025 മെയിൽ ഇന്ത്യ-പാകിസ്ഥാൻ സൈനിക സംഘർഷം പാകിസ്ഥാൻ സൈനിക നേതൃത്വവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് ഒരു അഭിമുഖത്തിൽ നൊരീൻ നിയാസി ആരോപിച്ചിരുന്നു. സൈന്യത്തിന്റെ പ്രതിച്ഛായ ഉയർത്താനാണ് സൈനിക നടപടി ആസൂത്രണം ചെയ്തതെന്നും അവർ പറഞ്ഞിരുന്നു.
ഈ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഏജൻസിയുടെ നടപടി. ഭരണഘടനാ സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്താനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്തതായി നോട്ടീസിൽ വ്യക്തമാക്കുന്നു.
നേരിട്ട് ഹാജരായി വിശദീകരണം നൽകാത്ത പക്ഷം, പ്രതിരോധിക്കാൻ ഒന്നുമില്ലെന്ന നിലപാടിലേക്കെത്തുമെന്നും നോട്ടീസിൽ പറഞ്ഞിട്ടുണ്ടെന്ന് എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.

Comments