കറുകുറ്റി: മീൻ ഫ്രൈയ്ക്ക് രുചി കുറഞ്ഞതിന് ഹോട്ടലുടമ ഷെഫിനെ വെട്ടിപ്പരുക്കേൽപ്പിച്ചു. അങ്കമാലി കറുകുറ്റിയിലെ ‘മീൻ വിലാസം ഹോട്ടലിലാണ് സംഭവം നടന്നത്. കൊല്ലം സ്വദേശി റിയാസിനാണ് വെട്ടേറ്റത്. ഹോട്ടൽ ഉടമകളിൽ ഒരാളായ മലപ്പുറം സ്വദേശി ഉവൈസാണ് റിയാസിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്.
ഞായറാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. ഹോട്ടലിലെത്തിയ മുഹമ്മദ് ഉവൈസ് കഴിക്കാനായി ഫിഷ് ഫ്രൈ ഓർഡർ ചെയ്യുകയും, ഷെഫായ റിയാസ് ഇത് വറുത്ത് നൽകുകയും ചെയ്തു. എന്നാൽ മീനിന് രുചിയില്ലെന്നും ആവശ്യത്തിന് ഉപ്പില്ലെന്നും ആരോപിച്ച് ഉവൈസ് റിയാസിനെ വിളിച്ചുവരുത്തി. ഫ്രീസർ കേടായതുകൊണ്ടാണ് മീനിന്റെ ഗുണനിലവാരം കുറഞ്ഞതെന്നും, പലതവണ ആവശ്യപ്പെട്ടിട്ടും ഫ്രീസർ നന്നാക്കാൻ ഉടമകൾ തയ്യാറായില്ലെന്നും റിയാസ് പറഞ്ഞു. എന്നാൽ ഇതു കേട്ടതോടെ ഉവൈസ് കോപാകുലനായി.
റിയാസിന്റെ ഷർട്ടിൽ കുത്തിപ്പിടിച്ച് പിന്നിലേക്ക് തള്ളുകയും അടുക്കള കത്തി ഉപയോഗിച്ച് വെട്ടുകയും തവി ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തതായി പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. റിയാസിന്റെ കൈയിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ആശുപത്രിയിൽ പ്രഥമിക ചികിത്സ തേടിയ റിയാസിനെ പിന്നീട് ഡിസ്ചാർജ് ചെയ്തു. സംഭവത്തിൽ അങ്കമാലി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

Comments