ന്യൂഡൽഹി: കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയതിനു പിന്നാലെ, അഞ്ച് പ്രധാന ആവശ്യങ്ങൾ മുന്നോട്ടുവച്ച് രാഹുൽ ഗാന്ധി. പ്രതിഷേധത്തിനിടെ കസ്റ്റഡിയിൽ എടുത്തതിന് ശേഷം പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം സർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചുകൊണ്ട് അഞ്ച് ആവശ്യങ്ങൾ മുന്നോട്ടുവച്ചത്.
സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പോലീസ് അതിക്രമം അഴിച്ചുവിട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർത്ഥികളോട് മാപ്പ് പറയണം. പരീക്ഷാ വിവാദങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ട കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും, പ്രതിഷേധങ്ങൾ അടിച്ചമർത്താൻ പോലീസിനെ ഉപയോഗിച്ച ആഭ്യന്തര മന്ത്രി അമിത് ഷായും രാജി വെക്കണം. പരീക്ഷാ ക്രമക്കേടുകളെക്കുറിച്ചും വിദ്യാർത്ഥി സമരങ്ങളെക്കുറിച്ചും പാർലമെന്റിൽ വിശദമായ ചർച്ച നടത്താൻ സർക്കാർ തയ്യാറാകണം.
വിദ്യാർത്ഥികളുടെ ആവശ്യങ്ങളിൽ സുതാര്യമായ നടപടി സ്വീകരിക്കുക. വിദ്യാർത്ഥികളെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുകയും വിദ്യാർത്ഥികൾക്കെതിരായ കേസുകൾ പിൻവലിക്കുകയും ചെയ്യുക. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിലെ പാളിച്ചകൾ പരിഹരിക്കുന്നതിനായി എത്രയും പെട്ടെന്ന് പരീക്ഷാ രംഗത്ത് ആവശ്യമായ അടിയന്തര പരിഷ്കാരങ്ങൾ നടപ്പിലാക്കുക എന്നീ അഞ്ച് ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
വിദ്യാഭ്യാസ സമ്പ്രദായം തകരുന്നതിനെക്കുറിച്ചും ചോദ്യപേപ്പറുകൾ ചോരുന്നതിനെക്കുറിച്ചും ചോദിക്കുന്നത് തികച്ചും ന്യായമായ കാര്യമാണെന്നും, സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതിന് കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു. സംഭവത്തിൽ പ്രതിപക്ഷം പാർലമെന്റിൽ ശക്തമായ പ്രതിഷേധം തുടരുമെന്നാണ് സൂചന.

Comments