ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനിടയിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുന്നതിനിടയിൽ, പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന നിർണ്ണായക കൂടിക്കാഴ്ച രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയാകുന്നു. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി-എസ്പി) അധ്യക്ഷൻ ശരദ് പവാറും മകളും എംപിയുമായ സുപ്രിയ സുലേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹത്തിന്റെ ഓഫീസിൽ സന്ദർശിച്ചു.
രാജ്യത്തെ കർഷകർ നേരിടുന്ന പ്രശ്നങ്ങളും ജലസേചനവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളും ഉന്നയിച്ചുകൊണ്ട് ശരദ് പവാർ പ്രധാനമന്ത്രിക്ക് നിവേദനം സമർപ്പിച്ചു. ചിത്രങ്ങളിൽ ഇരുവരും സൗഹൃദപരമായി സംസാരിക്കുന്നതും ചിരിക്കുന്നതും കാണാമായിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നിൽ ശക്തമായ രാഷ്ട്രീയ കണക്കുകൂട്ടലുകളുണ്ടെന്നാണ് റിപ്പോർട്ടുകൾ. പാർലമെന്റിൽ ഡിലിമിറ്റേഷൻ ബില്ലിന് രണ്ടിൽ മൂന്ന് ഭൂരിപക്ഷം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ സന്ദർശനമെന്നത് ശ്രദ്ധേയമാണ്.
എൻസിപി (എസ്പി)-യുടെ എട്ട് എംപിമാരുടെ പിന്തുണ സർക്കാരിന്റെ പാർലമെന്ററി തന്ത്രങ്ങളിൽ നിർണ്ണായകമാണ്. എല്ലാ സംസ്ഥാനങ്ങളിലും ലോക്സഭാ സീറ്റുകൾ 50 ശതമാനമായി വർദ്ധിപ്പിക്കുകയാണെങ്കിൽ ബില്ലിനെ പിന്തുണയ്ക്കുന്ന കാര്യം പരിഗണിക്കാമെന്ന് സുപ്രിയ സുലെ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗം എൻഡിഎയിലേക്ക് ചേക്കേറുമെന്ന ഊഹാപോഹങ്ങളും സജീവമാണ്. എന്നാൽ ഇരു വിഭാഗം എൻസിപിയും ഒന്നിച്ചാൽ മാത്രമേ ഔദ്യോഗികമായി മുന്നണി പ്രവേശനം സാധ്യമാകൂ എന്ന നിലപാടിലാണ് ബിജെപിനേതൃത്വം. പ്രതിപക്ഷം സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം നടത്തുന്ന ദിവസം തന്നെ പ്രതിപക്ഷ നിരയിലെ പ്രധാന നേതാക്കൾ പ്രധാനമന്ത്രിയെ നേരിട്ടു കണ്ടത് ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Comments