ന്യൂഡൽഹി: പാർലമെന്റിൽ കറുത്ത വസ്ത്രം ധരിക്കാനുള്ള പ്രതിപക്ഷത്തിന്റെ തീരുമാനം പ്രതിഷേധത്തിന്റെയും വിലാപത്തിന്റെയും പ്രതീകമാണെന്ന് കോൺഗ്രസ് എം.പി. ശശി തരൂർ. രാജ്യം ജനാധിപത്യത്തിന്റെ തകർച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയാണെന്നും, വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
ജന്തർ മന്തറിൽ തുടരുന്ന വിദ്യാർഥി പ്രതിഷേധം സർക്കാർ കൈകാര്യം ചെയ്ത രീതിയെയും തരൂർ വിമർശിച്ചു. പ്രതിഷേധക്കാരുമായി സംവദിക്കുന്നതിന് പകരം സാഹചര്യം കൂടുതൽ വഷളാക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർഥി വിഷയത്തിൽ രാഷ്ട്രീയം കടന്നുവന്നത് പാർലമെന്റിൽ ചർച്ചയ്ക്ക് അവസരം നിഷേധിച്ചതിനാലാണെന്ന് തരൂർ വ്യക്തമാക്കി. എന്നാൽ ഇതിലെ ഏറ്റവും പ്രധാന വിഷയം വിദ്യാർഥികളുടെ വികാരങ്ങളാണെന്നും, രാജ്യത്തിന്റെ ഭാവിയായ അവർ വഞ്ചിക്കപ്പെട്ടുവെന്നും അവഗണിക്കപ്പെട്ടുവെന്നും തോന്നുന്നുവെങ്കിൽ അവരുടെ ആശങ്കകൾ കേൾക്കുകയും സംവദിക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർഥികൾക്കെതിരെ ലാത്തിച്ചാർജും അക്രമവും നടത്തിയ നടപടി തെറ്റായിരുന്നുവെന്നും സർക്കാരിന്റെ ഈ സമീപനം മനസ്സിലാകുന്നില്ലെന്നും തരൂർ കൂട്ടിച്ചേർത്തു. ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ചർച്ചകൾ നടന്നാൽ എല്ലാവർക്കും തുല്യമായി അഭിപ്രായം പറയാൻ അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജന്തർ മന്തറിലെ വിദ്യാർഥികളെ സന്ദർശിച്ചത് അവരെ അഭിസംബോധന ചെയ്യാനല്ല, അവരുടെ ആശങ്കകൾ നേരിട്ട് കേൾക്കാനായിരുന്നുവെന്നും ശശി തരൂർ വ്യക്തമാക്കി.

Comments