തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകിട്ട് ഭാഗിക വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകാമെന്ന് കെഎസ്ഇബി അറിയിച്ചു. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് വൈദ്യുതി ഉപഭോഗം ഏകദേശം 300 മെഗാവാട്ട് വരെ വർധിക്കുമെന്നാണ് വിലയിരുത്തൽ. പവർ എക്സ്ചേഞ്ച് വഴി ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാത്ത സാഹചര്യത്തിലാണ് നിയന്ത്രണം പരിഗണിക്കുന്നതെന്ന് കെഎസ്ഇബി വ്യക്തമാക്കി.
വൈകിട്ട് 6 മുതൽ രാത്രി 11 വരെ നിയന്ത്രണം ഉണ്ടായേക്കും. മഴ ലഭിക്കാത്ത പക്ഷം നിലവിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകാനും വരും ദിവസങ്ങളിലും വൈദ്യുത നിയന്ത്രണം തുടരേണ്ട സാഹചര്യം ഉണ്ടാകാനുമാണ് സാധ്യതയെന്ന് കെഎസ്ഇബി വൃത്തങ്ങൾ അറിയിച്ചു.

Comments