തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടനാണ് സൂര്യ. ഇപ്പോഴിതാ, സൂര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് നടി സ്വാസിക. സൂര്യയ്ക്കൊപ്പമുളള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. സ്വാസികയുടെ ഭര്‍ത്താവും നടനുമായ പ്രേം ജേക്കബിനെയും ചിത്രങ്ങളില്‍ കാണാം.
'' മനോഹരമായ വ്യക്തിത്വത്തിനുടമയായ സൂര്യ സാറിന് ജന്മദിനാശംസകള്. ഈ വര്‍ഷം സന്തോഷവും, വിജയവും, അളവറ്റ അനുഗ്രഹങ്ങളും നിറഞ്ഞതാകാട്ടെ '' , സ്വാസിക കുറിച്ചു. സൂര്യ നായകനായെത്തിയ ' കറുപ്പ്' എന്ന ചിത്രത്തില്‍ സ്വാസികയും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ആര്‍ജെ ബാലാജി സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസില്‍ വലിയ വിജയമാണ് നേടിയത്.

മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് സൂര്യ. കേരളത്തിലും സൂര്യയക്ക് നിരവധി ആരാധകരാണുളളത്. 1997-ല്‍ റിലീസ് ചെയ്ത ' നേര്‍ക്കു നേര്' ആയിരുന്നു സൂര്യയുടെ ആദ്യ സിനിമ. അതേസമയം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ' വിശ്വനാഥ് ആന്‍ഡ് സണ്‍സ്' ആണ് സൂര്യയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ഓഗസ്റ്റ് 14-ന് ചിത്രം തിയേറ്ററുകളിലെത്തും. മലയാളി താരം മമിത ബൈജു ആണ് ചിത്രത്തില്‍ നായിക. രവീണ ടണ്ഡന്, രാധിക ശരത് കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Comments