ന്യൂഡൽഹി: നീറ്റ് പ്രതിഷേധത്തിൽ കച്ചോരിയും ബർഗറും സ്ഥാനംപിടിക്കുന്നു! പ്രതിഷേധത്തിനിടയിൽ ബർഗർ കഴിക്കുന്നതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടതിൽ മനംനൊന്ത് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) മുൻ വക്താവ് വിജേത ദഹിയ പാർട്ടി സ്ഥാപകം അഭിജിത് ദീപ്കെയെ വിമർശിച്ച് രംഗത്തുവന്നു. ദിപ്കെ കച്ചോരി കഴിക്കുന്ന വീഡിയോ വൈറലായപ്പോൾ താൻ അതിനെ പ്രതിരോധിച്ചു. എന്നാൽ, അതേ സാഹചര്യത്തിൽ താൻ ബലിയാടാക്കപ്പെട്ടു എന്നും ദഹിയ പറയുന്നു.
സിജെപി സ്ഥാപകൻ അഭിജിത് ദിപ്കെ കച്ചോരി കഴിക്കുന്ന വീഡിയോകൾ വൈറലായപ്പോൾ താൻ പരസ്യമായി അദ്ദേഹത്തെ പ്രതിരോധിച്ചിരുന്നുവെന്നും, എന്നാൽ അതേ നേതൃത്വം തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ചൂടത്ത് രണ്ട് മണിക്കൂർ മാത്രം നിന്ന അഭിജിത് പ്രതിഷേധ വേദിയിൽ നിന്ന് മാറിനിന്നതായും പ്രധാന നേതാക്കളിൽ ഒരാളായ സൗരവ് ഭരദ്വാജ് നാരങ്ങാവെള്ളം കുടിക്കുന്നത് കണ്ടതായും അദ്ദേഹം ആരോപിച്ചു.
തന്നെ ഒഴിവാക്കിയത് "ഹൃദയഭേദകമാണ്" എന്നും താൻ അന്യായമായി ബലിയാടാക്കപ്പെടുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.'ബർഗർ വിഷയം' വലിയ വിവാദമായതിനാൽ ജന്തർമന്ദറിലേക്ക് തിരികെ വരേണ്ടതില്ലെന്ന് പാർട്ടി നേതാക്കളായ അഭിജിത് ദിപ്കെയും അശുതോഷ് രങ്കയും തന്നോട് ആവശ്യപ്പെട്ടതായും ദഹിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
പാർട്ടി നേതാക്കൾക്കെതിരെയുള്ള വിമർശനങ്ങളെ താൻ നിരന്തരം പ്രതിരോധിച്ചിട്ടുണ്ടെങ്കിലും, ഒടുവിൽ ഈ ചെറിയ സംഭവത്തിന്റെ പേരിൽ തന്നെ തൽസ്ഥാനത്തുനിന്ന് ഒഴിവാക്കുകയാണുണ്ടായതെന്ന് മുൻ സിജെപി വക്താവ് വ്യക്തമാക്കി. നേതൃത്വത്തെ വിമർശിച്ചെങ്കിലും, പ്രതിഷേധ പ്രസ്ഥാനം ഏതെങ്കിലും വ്യക്തിയേക്കാൾ വലുതാണെന്നും തനിക്കെതിരെയുള്ള പ്രതിഷേധത്തിന് പിന്നിൽ യഥാർത്ഥ സമരക്കാരായിരുന്നില്ലെന്നും ദഹിയ പറഞ്ഞു.
അതിനിടയിൽ, ഡൽഹിയിലെ ഒരു ബർഗർ കിംഗ് ഔട്ട്ലെറ്റിൽ വിജേത ദഹിയ നിൽക്കുന്ന വീഡിയോ ഓൺലൈനിൽ പ്രചരിക്കുകയും പെട്ടെന്ന് വൈറലാവുകയും ചെയ്തിരുന്നു. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പാർട്ടി "ചലോ സൻസദ്" പ്രതിഷേധം നടത്തുന്നതിനിടയിലാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നത്.പ്രതിഷേധം നടക്കുന്നതിനിടയിൽ അദ്ദേഹം എന്തിനാണ് റെസ്റ്റോറന്റിൽ എത്തിയതെന്ന് ചോദിച്ച് ആളുകൾ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതും വീഡിയോയിൽ കാണാം. ഈ ക്ലിപ്പ് ഓൺലൈനിൽ പ്രചരിച്ചതിന് തൊട്ടുപിന്നാലെ, ദഹിയയെ പാർട്ടിയുടെ വക്താവ് സ്ഥാനത്തുനിന്ന് നീക്കം ചെയ്തതായി സിജെപി പ്രഖ്യാപിക്കുകയായിരുന്നു.

Comments