പരീക്ഷ പേപ്പര്‍ ചോര്‍ച്ചയ്ക്കെതിരെ തലസ്ഥാനത്തെ ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി നടിമാരായ ആലിയ ഭട്ടും ഭാവനയും.
പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന ഓരോ വിദ്യാര്‍ത്ഥിയും പ്രതിനിധീകരിക്കുന്നത് അവരുടെ സ്വന്തം ആഗ്രഹങ്ങളെ മാത്രമല്ല, അവരുടെ കുടുംബങ്ങളുടെ പ്രതീക്ഷകളെയും അവര്‍ ചെയ്ത ത്യാഗങ്ങളെയുമാണെന്ന് ആലിയ ഭട്ട് പറഞ്ഞു. പ്രതിഷേധക്കാരുടെ ധൈര്യത്തെയും ദൃഢനിശ്ചയത്തെയും താരം പ്രശംസിച്ചു.
'ഉറച്ചുനില്‍ക്കുന്ന ഓരോ വിദ്യാര്‍ത്ഥിക്കും പിന്നില്‍ ഒരു സ്വപ്നമുണ്ട്, ഒരു കുടുംബത്തിന്റെ പ്രതീക്ഷയുണ്ട്, എണ്ണമറ്റ ത്യാഗങ്ങളുടെ ഒരു യാത്രയുണ്ട്,' ആലിയ കുറിച്ചു. ഈ വിദ്യാര്‍ത്ഥികള്‍ അവരെ പിന്തുണച്ചവരെയും ഭാവിയില്‍ അവരുടെ വഴി പിന്തുടരാന് പോകുന്നവരെയും കൂടി പ്രതിനിധീകരിക്കുന്നുണ്ടെന്ന് ആലിയ ഭട്ട് കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ ഭാവി ഏറ്റെടുക്കാനും രൂപപ്പെടുത്താനും പോകുന്ന യുവാക്കളുടെ ശബ്ദം നമ്മുടെ സമൂഹം യഥാര്‍ത്ഥത്തില്‍ കേള്‍ക്കുന്നുണ്ടോ എന്ന വലിയൊരു ചോദ്യമാണ് അവരുടെ ഈ പ്രവര്‍ത്തികള്‍ ഉയര്‍ത്തുന്നതെന്നും ആലിയ ഭട്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

'ചരിത്രം യുവാക്കളെ ഓര്‍മ്മിക്കുന്നത് അവരുടെ നിശബ്ദതയുടെ പേരിലല്ല, മറിച്ച് അവരുടെ ധൈര്യത്തിന്റെ പേരിലാണ്. ലോകത്തെ മാറ്റിയെഴുതിയ ഓരോ തലമുറയും തുടക്കം കുറിച്ചത്, അനീതിക്ക് നേരെ കണ്ണടയ്ക്കാന്‍ വിസമ്മതിച്ച വിദ്യാര്‍ത്ഥികളിലൂടെയാണ്. അനീതിക്കെതിരെ ഉയരുന്ന ഓരോ ശബ്ദത്തിനൊപ്പവും ഞാന്‍ നിലകൊള്ളുന്നു'', എന്നാണ് നടി ഭാവന ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.
സിനിമാ മേഖലയില്‍ നിന്നും ദുല്‍ഖര്‍ സല്മാന്, ആസിഫ് അലി, ടൊവിനോ തോമസ്, സല്മാന് ഖാന്, വിസ്മയ മോഹന്‍ലാല്‍, തുടങ്ങി നിരവധി താരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. രാജ്യത്തെ പരീക്ഷാ സമ്പ്രദായത്തില്‍ കുടുതല്‍ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കണമെന്നാണ് സിനിമാ മേഖലയിലെ ഈ പ്രമുഖരെല്ലാം ആവശ്യപ്പെടുന്നത്.

Comments