ന്യൂജഴ്സി: ഫിഫ 2026 ലോകകപ്പില്‍ കളിച്ച താരങ്ങളെ വെച്ചുള്ള ലോക ഇലവനെ പ്രഖ്യാപിച്ചപ്പോള്‍ ഞെട്ടിച്ച് കേപ് വെര്‍ദേ. ലോകകപ്പ് ജേതാക്കളും ടൂര്‍ണമെന്റില്‍ ഉടനീളം ഒരു ഗോള്‍ മാത്രം വഴങ്ങുകയും ചെയ്ത സ്പാനിഷ് കീപ്പര്‍ ഉനായ് സിമോണിനെ മറികടന്ന് കേപ് വെര്‍ദേ ഗോളി വൊസിന്‍ഹ. ടീമിലെ ഗോള്‍കീപ്പര്‍ മെസ്സിയെ പോലും ഞെട്ടിച്ച വൊസിന്ഹയാണ്. ഇംഗ്ളണ്ടിന്റെ ഹാരി കെയ്നും ടീമില്‍ ഇടം നേടാനായില്ല.
ടൂര്‍ണമെന്റിലുടനീളം പരാജയമറിയാതെ മുന്നേറിയ പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു വൊസിന്‍ഹ. റൗണ്ട് ഓഫ് 32 പോരാട്ടത്തില്‍ എക്സ്ട്രാ ടൈമിലാണ് അര്‍ജന്റീന തോല്‍പ്പിച്ചത്. ലയണല്‍ മെസ്സിയെപ്പോലുള്ള പ്രമുഖരില്‍ നിന്ന് പോലും പ്രശംസ പിടിച്ചുപറ്റിയ ഈ 40 കാരന് ഇപ്പോള്‍ ഫുട്ബോള്‍ ലോകത്ത് ഒരു തരംഗമായി മാറിയിരിക്കുകയാണ്.
ലോകകപ്പ് ജേതാക്കളായ സ്പെയിനില്‍ നിന്നും റണ്ണേഴ്സ് അപ്പായ അര്‍ജന്റീനയില്‍ നിന്നും മൂന്ന് കളിക്കാര്‍ വീതം ടൂര്‍ണമെന്റിലെ മികച്ച ടീമില്‍ ഇടംപിടിച്ചു. സ്പാനിഷ് പ്രതിരോധ താരം പൗ കുബാര്‍സിക്ക് ടീമില്‍ ഇടം കണ്ടെത്താനായില്ല. പകരം ഫ്രാന്‍സിന്റെ ദയോട്ട് ഉപമേകാനോ, അര്‍ജന്റീനയുടെ ലിസാന്‍ഡ്രോ മാര്‍ട്ടീനസ് എന്നിവരാണ് സെന്റര്‍ ബാക്കുകളായി ടീമിലെത്തിയത്.
സ്പാനിഷ് താരം മാര്‍ക് കുറെല്ലയും സഹതാരം പെഡ്രോ പോറോയും പ്രതിരോധ നിരയില്‍ ഇടംപിടിച്ചു. ഗോള്‍ഡന്‍ ബോള്‍ ജേതാവായ റോഡ്രി മധ്യനിരയില്‍ ഇടംനേടുമെന്ന് ഉറപ്പായിരുന്നു. സ്പെയിനെ ലോകകപ്പ് കിരീടത്തിലേക്ക് നയിക്കുന്നതില്‍ ഈ മാഞ്ചസ്റ്റര്‍ സിറ്റി താരം നിര്‍ണായക പങ്കാണ് വഹിച്ചത്. റോഡ്രിക്കൊപ്പം ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിംഗ്ഹാമും ഫ്രാന്‍സിന്റെ മൈക്കല്‍ ഒലീസെയും മികച്ച പ്രകടനങ്ങളുടെ കരുത്തില്‍ മധ്യനിരയില്‍ ഇടം കണ്ടെത്തി.
മുന്നേറ്റനിരയിലാണ് ഏറ്റവും വലിയ സര്‍പ്രൈസ് ഉണ്ടായത്. ഇംഗ്ലണ്ട് സ്ട്രൈക്കര്‍ ഹാരി കെയ്ന്‍ ടീമില്‍ നിന്നും പുറത്തായി. നോര്‍വേ സ്ട്രൈക്കര്‍ എര്‍ലിങ് ഹാലണ്ടിനൊപ്പം ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയും അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയുമാണ് വിങ്ങര്‍മാരായി മുന്നേറ്റനിരയിലുള്ളത്.
ഫിഫ ലോകകപ്പ് 2026 ടീം: ഗോള്‍കീപ്പര്‍: വോസിന്‍ഹ (കേപ് വെര്‍ഡെ) പ്രതിരോധം: മാര്‍ക് കുറെല്ല (സ്പെയിന്), ലിസാന്‍ഡ്രോ മാര്‍ട്ടീനസ് (അര്‍ജന്റീന), ദയോട്ട് ഉപമേകാനോ (ഫ്രാന്‍സ്), പെഡ്രോ പോറോ (സ്പെയിന്) മധ്യനിര: റോഡ്രി (സ്പെയിന്), ജൂഡ് ബെല്ലിംഗ്ഹാം (ഇംഗ്ലണ്ട്), മൈക്കല്‍ ഒലീസെ (ഫ്രാന്‍സ്) മുന്നേറ്റനിര: കിലിയന്‍ എംബാപ്പെ (ഫ്രാന്‍സ്), എര്‍ലിങ് ഹാലണ്ട് (നോര്‍വേ), ലയണല്‍ മെസ്സി (അര്‍ജന്റീന)

Comments