ന്യൂഡൽഹി: യുവാക്കളുടെ ക്ഷേമവും അവരുടെ ഭാവിയും മോദി സർക്കാരിന്റെ പരമപ്രധാന മുൻഗണനയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പേപ്പർ ചോർച്ച കേസുകളുടെ വിചാരണ വേഗത്തിലാക്കാൻ രാജ്യത്ത് ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം സർക്കാരിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. പേപ്പർ ചോർച്ചയിലൂടെ യുവാക്കളുടെ ഭാവി തകർക്കുന്നവർക്കെതിരായ ഈ നടപടി നിർണായക നാഴികക്കല്ലാകുമെന്നും അമിത് ഷാ വ്യക്തമാക്കി.
വിദ്യാർഥി പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിഷയത്തിൽ പ്രതികരിച്ചത്. യുവാക്കളുടെ ഭാവിയേക്കാൾ പ്രധാനപ്പെട്ട മറ്റൊന്നുമില്ലെന്നും, പേപ്പർ ചോർച്ച കേസുകളിൽ വേഗത്തിലുള്ള വിചാരണ ഉറപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ അടിയന്തര നടപടികളും സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും മോദി വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ പ്രതികരണത്തെ തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിമർശനവുമായി രംഗത്തെത്തി. രാജ്യത്തെ യുവാക്കളുടെ ഭാവി നശിപ്പിച്ചതും വിദ്യാഭ്യാസ മേഖലയെ തകർത്തതും മോദി സർക്കാരാണെന്ന് അദ്ദേഹം ആരോപിച്ചു. സമരം ചെയ്യുന്ന വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

Comments