ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടിനെതിരെ ഡൽഹി ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. പ്രതിഷേധക്കാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹം നിശബ്ദ സമരം നടത്തിയത്.
മഹാരാഷ്ട്രയിലെ അഹല്യ നഗറിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയായിരുന്നു ഹസാരെയുടെ പ്രതിഷേധം. തുടർന്ന് അദ്ദേഹം സ്വന്തം ഗ്രാമമായ റാലേഗൺ സിദ്ധിയിലേക്ക് മടങ്ങി.പ്രതിഷേധത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ, ഡൽഹിയിൽ വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടികളും അക്രമ സംഭവങ്ങളും വേദനാജനകമാണെന്ന് ഹസാരെ ചൂണ്ടിക്കാട്ടി. സമരത്തെ ക്രമസമാധാന പ്രശ്നമായി കാണാതെ സമൂഹത്തിന്റെ വേദനയും പ്രതീക്ഷയുമായി സമീപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു മന്ത്രിയുടെ രാജി സർക്കാരിന്റെ അധികാരത്തെ ബാധിക്കില്ലെന്നും, മറിച്ച് ചുമതലകൾ നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുമെന്ന സന്ദേശം മറ്റ് മന്ത്രിമാർക്ക് നൽകുമെന്നും ഹസാരെ കത്തിൽ വ്യക്തമാക്കി. ഇതിലൂടെ ഭരണസംവിധാനം കൂടുതൽ ഉത്തരവാദിത്തമുള്ളതും ഫലപ്രദവുമാകുമെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യ രാജ്യത്ത് അമിത ബലപ്രയോഗം ഒഴിവാക്കണമെന്നും, ഗാന്ധിയൻ തത്വങ്ങൾ ഉയർത്തിപ്പിടിച്ച് സമരക്കാരുടെ ആവശ്യങ്ങൾ ക്ഷമയോടെ കേട്ട് ചർച്ചയിലൂടെ പരിഹാരം കാണണമെന്നും ഹസാരെ ആവശ്യപ്പെട്ടു. ക്രമക്കേടുകളോ അഴിമതിയോ പുറത്തുവരുമ്പോൾ ഉത്തരവാദിത്തം താഴെത്തട്ടിലെ ഉദ്യോഗസ്ഥരിൽ മാത്രം ചുമത്തുകയും നേട്ടങ്ങളുടെ ക്രെഡിറ്റ് സർക്കാർ ഏറ്റെടുക്കുകയും ചെയ്യുന്നതാണ് പതിവെന്നും അദ്ദേഹം കത്തിൽ വിമർശിച്ചു.

Comments