ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന നടിമാരിൽ ഒരാളായ ഫരീദ ജലാൽ 1960 കളിൽ ബാലതാരമായാണ് അരങ്ങേറ്റം കുറിച്ചത്. നര്‍മ്മരസമുള്ള കഥാപാത്രങ്ങളും വളരെ സീരിയസ്സായ അമ്മ വേഷങ്ങളുമടക്കം ചെയ്ത് കൈയടി നേടാന്‍ ഫരീദയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഒരേസമയം ബിഗ്സ്ക്രീനിലും മിനിസ്ക്രീനിലും തിളങ്ങിയ താരം ഇന്നും അഭിനയമേഖലയില്‍ നിലകൊള്ളുന്നു എന്നതു തന്നെയാണ് ആ അഭിനയപ്രതിഭയുടെ ഏറ്റവും വലിയ ഐഡന്റിറ്റി.
ഇപ്പോഴിതാ താന്‍ വളരെ ചെറുപ്പം മുതല്‍ കണ്ടിട്ടുള്ള ഫരീദ ജലാല്‍ എന്ന അഭിനയപ്രതിഭയെ വര്‍ഷങ്ങള്‍ക്കിപ്പുറം സന്തോഷം പങ്കിടുകയാണ് ബോളിവുഡിന്റെ സ്വന്തം ഫര്‍ദീന്‍ ഖാന്. ‘‘വർഷങ്ങൾക്ക് ശേഷം ഹിന്ദി സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളെ വീണ്ടും കണ്ടുമുട്ടിയതില്‍ വളരെ സന്തോഷം. ഞാനെന്ന കൊച്ചുകുട്ടിയെ ‘ധര്‍മ്മാത്മ‘ എന്ന സിനിമയുടെ സമയം മുതല്‍ ഫരീദ ആന്റിക്ക് അറിയാം. ഞാന്‍ ആന്റിയെ എപ്പോഴും വളരെ സ്നേഹത്തോടെയാണ് ഓർമ്മിച്ചിട്ടുള്ളത്. ഒരു നടി എന്ന നിലയിൽ ഖാൻ സാബ് ആന്റിയെ വളരെയധികം ബഹുമാനിച്ചിരുന്നു, ആന്റിയോടൊപ്പം പ്രവർത്തിക്കുന്നത് എത്രമാത്രം ആസ്വദിച്ചുവെന്ന് എപ്പോഴും പറഞ്ഞിരുന്നു.
ഫരീദ ആന്റി, ഇന്നലെ താങ്കളെ കാണാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം. താങ്കൾ ശരിക്കും എന്റെ ദിവസം ആഘോഷമാക്കി. പക്ഷേ ദുഃഖകരമെന്നു പറയട്ടെ, ഒരു രംഗം പോലും പങ്കിടാതെ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ച രണ്ടാമത്തെ പരമ്പരയാണിത്. ഒരുപക്ഷേ മൂന്നാം തവണ ആ ഭാഗ്യം എനിക്ക് കിട്ടുമെന്ന് വിചാരിക്കുന്നു....’’ എന്നാണ് ഫരീദ ജലാലിനൊപ്പമുള്ള ചിത്രം പങ്കിട്ട് ഫര്‍ദീന്‍ ഖാന് കുറിച്ചത്. പ്രൊഫഷണൽ യാത്രയിലെ രസകരമായ ഒരു യാദൃശ്ചികതയും ഫര്‍ദീന്‍ പങ്കുവച്ചു. അടുത്തിടെ അവർ രണ്ടാളും രണ്ട് പ്രോജക്റ്റുകളിൽ ഒരുമിച്ച് വര്‍ക്ക് ചെയ്തെങ്കിലും, ഒരുമിച്ച് ഒരു രംഗത്തിൽ പോലും പ്രത്യക്ഷപ്പെട്ടിട്ടില്ല. ഭാവിയിൽ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് ഫര്‍ദീന്‍ കുറിച്ചത് അതുകൊണ്ടാകാം.

1990-കളുടെ അവസാനം മുതൽ ബോളിവുഡിന്റെ ഭാഗമായ ഫര്‍ദീന്‍ ഖാന് മുതിർന്ന നടൻ ഫിറോസ് ഖാന്റെ മകനും ഇതിഹാസ നടൻ സഞ്ജയ് ഖാന്റെ അനന്തരവനുമാണ്. 14 വർഷത്തിന് ശേഷം ഇക്കഴിഞ്ഞ വര്‍ഷം ‘ഹീരമണ്ടി’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ഫര്‍ദീന്‍ തിരിച്ചെത്തി. അതിനു ശേഷം ഖേല്‍ ഖേല്‍ മേ, വിസ്ഫോട്, ഹൗസ്ഫുള് 5, രാജാ ശിവാജി എന്നീ ചിത്രങ്ങളിലൂടെയും ഫര്‍ദീന്‍ തിളങ്ങി.

Comments