ഒരു നിവേദ്യം പോലെ ലോഹിതദാസ് മലയാളസിനിമയ്ക്ക് നല്കിയ താരമാണ് ഭാമ. എ കെ ലോഹിതദാസ് രചനയും സംവിധാനവും നിർവഹിച്ച് വിനു മോഹനും ഭാമയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച റൊമാന്റിക് സിനിമയായിരുന്നു ‘നിവേദ്യം’. ഒരു നാട്ടിന്‍പുറത്തെ പ്രണയത്തിന് രാധാ-കൃഷ്ണപ്രണയത്തിന് അഭിനവഭാഷ്യം രചിച്ച് ലോഹിതദാസ് ഒരുക്കിയ ഈ സിനിമയിലൂടെയാണ് ഭാമയും വിനു മോഹനും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ആദ്യമായി എത്തിയത്. സിനിമയെന്ന പോലെ ഭാമയെയും വിനുവിനെയും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.
ഈ സിനിമ പോലെ തന്നെ മനോഹരമായിരുന്നു ഇതിലെ ഗാനങ്ങളും. ബിച്ചുതിരുമലയുടെയും കൈതപ്രത്തിന്റെയും ലോഹിതദാസിന്റെയും വരികള്‍ക്ക് എം ജയചന്ദ്രന് സംഗീതം നല്കിയ ഗാനങ്ങളായിരുന്നു ഈ സിനിമയുടെ ജീവന്. അതിലെ ഓരോ ഗാനങ്ങളും ഇന്നും സോഷ്യല്‍ മീഡിയ റീലുകളില്‍ സൂപ്പര്‍ഹിറ്റായി നിറഞ്ഞു നില്‍ക്കുന്നതാണ്.
ഇപ്പോഴിതാ നിവേദ്യമിറങ്ങി 19 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന സന്തോഷം പാട്ടിലൂടെ തന്നെ പങ്കിടുകയാണ് ഭാമ. അതിലെ ഏറ്റവും ഹിറ്റായി മാറിയ ‘കോലക്കുഴല്‍ വിളി കേട്ടോ രാധേ...’ എന്ന പാട്ടാണ് ഭാമയും ഗായിക ശ്വേത മോഹനും കൂടി പാടുന്നത്. സിനിമയില്‍ ഈ ഗാനം പാടിയിരിക്കുന്നത് വിജയ് യേശുദാസും ശ്വേത മോഹനും ചേര്‍ന്നായിരുന്നു. ‘19 വർഷങ്ങൾക്ക് ശേഷം ഒരുമിച്ച്...’ എന്ന് ഭാമ പറയുന്നയിടത്താണ് വീഡിയോ തുടങ്ങുന്നത്. പിന്നാലെ ശ്വേത മോഹനും വീഡിയോയിലേക്ക് എത്തുന്നു. തുടര്‍ന്ന് രണ്ടുപേരും ചേര്‍ന്ന് മനോഹരമായി ഈ ഗാനം പാടുന്നതും ദൃശ്യങ്ങളില്‍ കാണാം. ശ്വേതയ്ക്കൊപ്പം തന്നെ അതിമനോഹരമായി ഭാമ പാടുന്നു എന്നതു തന്നെയാണ് ഈ വീഡിയോയുടെ ഏറ്റവും വലിയ ഹൈലൈറ്റ്.
വീഡിയോയ്ക്ക് താഴെ ആരാധകര്‍ രസകരമായ കമന്റുകളും കുറിക്കുന്നുണ്ട്. ‘ആദ്യമായി നിവേദ്യം കണ്ട ഓർമ്മകൾ വന്നു....,ഇതിഹാസ സംവിധായകൻ ലോഹി സാറിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ചേച്ചിയുടെ ഭാഗ്യമാണ്, നൈസ് വോയിസ് ഭാമ പാട്ടിലേക്ക് ചുവട് മാറ്റിയോ...’ എന്നതടക്കമാണ് കമന്റുകള്‍.

Comments