'കൂടൽ' എന്ന സിനിമയുമായി ബന്ധപ്പെട്ട് തനിക്കെതിരെ വലിയ ട്രോളുകൾ ഉയർന്നപ്പോൾ ദുൽഖർ സൽമാൻ തന്നെ ആശ്വസിപ്പിച്ചതിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജ്. റിപ്പോർട്ടർ ബിസിനസിന് നൽകിയ അഭിമുഖത്തിലായിരുന്നു ബിബിൻ ജോർജ് മനസ്സ് തുറന്നത്.
"ഡിക്യു ഒരു നല്ല മനുഷ്യനാണ്. കൂടൽ എന്ന സിനിമ ഇറങ്ങിയ സമയത്ത് ചാർലിയെപ്പോലെ ആകാൻ ശ്രമിച്ച് പാളിപ്പോയി എന്ന രീതിയിൽ എനിക്ക് കുറെ കളിയാക്കലുകൾ കേൾക്കേണ്ടി വന്നിരുന്നു. ഒരുപാട് ട്രോളുകൾ വന്നു. ആ സമയത്ത് ഡിക്യു എനിക്ക് മെസേജ് അയച്ചു; 'ഇതൊന്നും മൈൻഡ് ചെയ്യേണ്ട' എന്ന് പറഞ്ഞു.
തനിക്കെതിരെയും തുടക്കകാലത്ത് ഇങ്ങനെ കുറേ ട്രോളുകൾ വന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെപ്പോലെ ഇത്രയും തിരക്കുള്ള ഒരാൾ നമ്മളെ ആശ്വസിപ്പിക്കാനായി മെസേജ് അയക്കുകയാണ് എന്ന് ആലോചിച്ചു നോക്കൂ. അന്ന് എനിക്ക് വലിയ സന്തോഷമായി," - ബിബിൻ ജോർജ് പറഞ്ഞു.
നവാഗതരായ ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ചിത്രമാണ് 'കൂടൽ'. ചിത്രത്തിൽ ബിബിൻ ജോർജ് അവതരിപ്പിച്ച കഥാപാത്രത്തിന് 'ചാർലി' സിനിമയിലെ ദുൽഖർ സൽമാന്റെ കഥാപാത്രവുമായി സാമ്യമുണ്ടെന്നായിരുന്നു സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. ചിത്രം ഒടിടിയിൽ റിലീസ് ചെയ്തതോടെയാണ് ട്രോളുകൾ നിറഞ്ഞത്. 'ചാർലി'യെ അനുകരിക്കുന്ന തരത്തിലുള്ള ബിബിന്റെ ഗെറ്റപ്പും സംഭാഷണങ്ങളുമായിരുന്നു പ്രധാനമായും ട്രോളുകൾക്ക് ഇരയായത്.

Comments