ബ്യൂണസ് ഐറിസ്: അര്‍ജന്റീന ടീമില്‍ തലമുറമാറ്റം പ്രഖ്യാപിച്ചുകൊണ്ട് വെറ്ററന്‍ പ്രതിരോധതാരം നിക്കോളാസ് ഒട്ടാമെന്‍ഡി വിരമിച്ചു.
2022 ഫിഫ ലോകകപ്പും രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും നേടിയ, 17 വര്‍ഷം നീണ്ടുനിന്ന തന്റെ മികച്ച കരിയറിന് തിരശ്ശീലയിട്ടുകൊണ്ടാണ് അര്‍ജന്റീന പ്രതിരോധ താരം അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
അര്‍ജന്റീനയ്ക്കായി 139 മത്സരങ്ങള്‍ കളിച്ച 38 കാരനായ ഈ സെന്റര്‍ ബാക്ക്, ഈ വര്‍ഷം യുണൈറ്റഡ് സ്റ്റേറ്റ്സില്‍ നടന്ന ഫിഫ ലോകകപ്പ് ഫൈനലില്‍ എത്തിയ ടീമിന്റെ ഭാഗമായിരുന്നു. സ്പെയിനിനോട് 1-0 ന് അര്‍ജന്റീന പരാജയപ്പെട്ട ലോകകപ്പ് ഫൈനലായിരുന്നു പ്രതിരോധ താരത്തിന്റെ അവസാന മത്സരം. ഒരു മികച്ച ടൂര്‍ണമെന്റിന് ശേഷം കലാശപ്പോരോടെ കളി അവസാനിപ്പിച്ചതായി താരം പറഞ്ഞു.
'ഇന്ന് എന്റെ കരിയറിലെ ഏറ്റവും പ്രയാസമേറിയ വാക്കുകള്‍ എനിക്ക് എഴുതേണ്ടിവരുന്നു. വിധി നിശ്ചയിച്ചതുപോലെ, എന്റെ അവസാന മത്സരം ഒരു ലോകകപ്പ് ഫൈനലായിരുന്നു. ഞങ്ങള്‍ ആഗ്രഹിച്ച ഫലമല്ല ഇത്, എങ്കിലും ഈ ടീം അവസാന സെക്കന്‍ഡ് വരെ തങ്ങളുടെ എല്ലാം നല്കി എന്ന് പൂര്‍ണ്ണ ബോധ്യത്തോടെ, തല ഉയര്‍ത്തിപ്പിടിച്ചാണ് ഞാന്‍ പടിയിറങ്ങുന്നത്. ഒരു ലോക ചാമ്പ്യനാകുക എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ എന്നെ അനുവദിച്ചതിന് നന്ദി, അര്‍ജന്റീന.' ഒട്ടാമെന്‍ഡി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
എഫ്.സി.പോര്‍ട്ടോ, വലന്‍സിയ, മാഞ്ചസ്റ്റര്‍ സിറ്റി, ബെന്‍ഫിക്ക എന്നീ ക്ലബ്ബുകള്‍ക്കൊപ്പം യൂറോപ്പിലെ വിജയകരമായ കരിയര്‍ അവസാനിപ്പിച്ച ഒട്ടാമെന്‍ഡി, അര്‍ജന്റീനന്‍ വമ്പന്മാരായ റിവര്‍ പ്ലേറ്റിന്റെ താരമാണ് നിലവില്‍. അര്‍ജന്റീനയുടെ സുവര്‍ണ്ണ തലമുറയിലെ കരുത്തനായ ഈ വെറ്ററന്‍ സെന്റര്‍ ബാക്ക്, നാല് ഫിഫ ലോകകപ്പുകളില്‍ രാജ്യത്തെ പ്രതിനിധീകരിക്കുകയും രാജ്യത്തെ ഏറ്റവും മികച്ച പ്രതിരോധ നിരക്കാരില്‍ ഒരാളായി തന്റെ പേര് എഴുതിച്ചേര്‍ക്കുകയും ചെയ്തു.

Comments