ന്യൂഡൽഹി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ച പൂർണമായി തടയാൻ കർശന നിയമനിർമാണവുമായി കേന്ദ്ര സർക്കാർ. ചോദ്യപേപ്പർ ചോർച്ചയിലും പരീക്ഷാ തട്ടിപ്പുകളിലും ഉൾപ്പെടുന്നവർക്ക് 10 വർഷം വരെ തടവും 10 കോടി രൂപ വരെ പിഴയും ഉറപ്പാക്കുന്ന പുതിയ ബില്ലിന്റെ കരടിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
തിങ്കളാഴ്ച ലോക്സഭയിൽ ബിൽ അവതരിപ്പിക്കാനാണ് സർക്കാർ തീരുമാനം. ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലെ 'പേപ്പർ മാഫിയ'യെ പൂർണമായി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും കുറ്റക്കാർക്കെതിരെ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പരീക്ഷാ തട്ടിപ്പ് കേസുകളിലെ വിചാരണ മൂന്ന് മാസത്തിനകം പൂർത്തിയാക്കാൻ ബില്ലിൽ വ്യവസ്ഥയുണ്ട്. ഇതിനായി കൂടുതൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രവർത്തനക്ഷമമാക്കാനും കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
രാജ്യത്തെ യുവാക്കളുടെ ഭാവി തകർക്കുന്ന ഗുരുതര കുറ്റമാണ് ചോദ്യപേപ്പർ ചോർച്ചയെന്ന് അർധരാത്രിയിൽ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ഈ വിഷയത്തെ രാഷ്ട്രീയ നേട്ടത്തിനുള്ള ആയുധമാക്കാതെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി കാണണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

Comments