ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള പ്രതിഷേധങ്ങൾക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാറുമായി നടന്ന നിർണായക ചർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി എന്ന ആവശ്യത്തിൽ ഉറച്ച് സിജെപി. പ്രധാൻ രാജിവയ്ക്കുക അല്ലെങ്കിൽ പുറത്താക്കുക എന്ന നിലപാടിലായിരുന്നു സിജെപി. ഇക്കാര്യത്തിൽ തീരുമാനം പറയാൻ ശനിയാഴ്ച ഉച്ചവരെ സർക്കാർ സമയം തേടിയതായി സിജെപി അറിയിച്ചു.
നീറ്റ്-യുജി ചോദ്യച്ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടയിൽ കേന്ദ്രത്തിന് മുന്നിൽ മൂന്ന് പ്രധാന ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചതെന്ന് സിജെപി വ്യക്തമാക്കി. ധർമ്മേന്ദ്ര പ്രധാന്റെ രാജിയാണ് ഇതിൽ ഒന്നാമത്തേത്. ആത്മഹത്യ ചെയ്ത നീറ്റ് ഉദ്യോഗാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കെതിരെയുള്ള എഫ്ഐആറുകളും നിയമപരമായ കേസുകളും പിൻവലിക്കുക എന്നീ മറ്റ് രണ്ട് ആവശ്യങ്ങൾക്കും കേന്ദ്രം തത്വത്തിൽ അംഗീകാരം നൽകിയതായി സിജെപി നേതാക്കൾ അറിയിച്ചു.
“ധർമേന്ദ്ര പ്രധാന്റെ രാജിയെന്ന ഞങ്ങളുടെ ആവശ്യത്തിൽ നാളെ ഉച്ചവരെ സമയം ചോദിച്ചിരിക്കുകയാണ് സർക്കാർ. സർക്കാർ ഉടൻ തന്നെ അദ്ദേഹത്തെ നീക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," എന്ന് സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു. വ്യക്തമായ നടപടിയുണ്ടാകുന്നതുവരെ സമരം തുടരുമെന്നും ദാസ് കൂട്ടിച്ചേർത്തു. കേന്ദ്രവുമായുള്ള രണ്ടാം ഘട്ട ചർച്ചകൾക്ക് ശേഷമാണ് സമരം തുടരുമെന്ന് അവർ വ്യക്തമാക്കിയത്.
ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയും സഹമന്ത്രി ജിതേന്ദ്ര സിങ്ങും പങ്കെടുത്തപ്പോൾ, സിജെപിയെ പ്രതിനിധീകരിച്ച് വക്താക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.
ചർച്ച ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനിന്നതായി കേന്ദ്ര മന്ത്രി ജെപി നദ്ദ വ്യക്തമാക്കി. "അവർക്ക് 3 പ്രധാന ആവശ്യങ്ങളും പരീക്ഷകളെക്കുറിച്ചുള്ള 5 പരിഷ്കരണ നിർദ്ദേശങ്ങളുമാണ് ഉണ്ടായിരുന്നത്. സർക്കാരിനുള്ളിൽ നടത്തിയ ചർച്ചകളെക്കുറിച്ച് നാളെ ഉച്ചയ്ക്ക് ശേഷം അവരെ അറിയിക്കുമെന്ന് ഞങ്ങൾ അവരോട് പറഞ്ഞിട്ടുണ്ട്," നദ്ദ പറഞ്ഞു.

Comments