നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കൃഷ്ണകൃമാറും കുടുംബവും മലയാളികള്‍ക്ക് സുപരിചിതരാണ്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാനയും ദിയയും ഇഷാനിയും ഹന്‍സികയും സമൂഹമാധ്യമങ്ങളില്‍ സജീവമായ താരങ്ങളാണ്. നിരവധി ആരാധകരും സോഷ്യല്‍ മീഡിയയില്‍ ഇവര്‍ക്കുണ്ട്.
ഇപ്പോഴിതാ, ഇന്‍സ്റ്റഗ്രാമിലൂടെ ഹന്‍സിക പങ്കുവച്ച ഒരു ഒരു ട്രെഡീഷണല്‍ ഡാന്‍സ് വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ തരംഗമായ ' തുളസീ' എന്ന ഗാനത്തിനാണ് ഹനസിക അതിമനോഹരമായി ചുവടുവെച്ചിരിക്കുന്നത്. കറുപ്പും ചുവപ്പും നിറങ്ങള്‍ ഇടകലര്‍ന്ന പരമ്പരാഗത സുംഗുഡി സാരിയും ആഭരണങ്ങളും ധരിച്ച് തനി നാടന്‍ ലുക്കിലാണ് താരം വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.

സാധാരണയായി മോഡേണ്‍ ഡാന്‍സ് സ്റ്റെപ്പുകളുമായി എത്താറുളള ഹന്‍സികയുടെ ഈ പുതിയ വീഡിയോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി പേരാണ് ഹന്‍സികയുടെ നൃത്തത്തെ അഭിനന്ദിച്ച് കമന്റുകളുമായി എത്തിയത്. ഇതിനോടകം നിരവധി ലൈക്കും വീഡിയോയ്ക്ക് കിട്ടിയിട്ടുണ്ട്.

Comments