ന്യൂഡൽഹി: നിറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്ന ആവശ്യവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) രംഗത്തെത്തിയിരിക്കെ, മന്ത്രിയുടെ രാജി സർക്കാരിന്റെ പരിഗണനയിലില്ലെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. സർക്കാർ പ്രതിസന്ധികളിൽ നിന്ന് ഒളിച്ചോടാൻ താല്പര്യപ്പെടുന്നില്ല എന്ന സൂചനയാണ് ഇത് നൽകുന്നത്.
പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടി രാജി വെയ്ക്കുകയെന്നത് എളുപ്പമുള്ള തീരുമാനമാണെന്നും, എന്നാൽ സർക്കാർ മന്ത്രിക്ക് പൂർണ്ണ പിന്തുണ നൽകി കൂടെ നിൽക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു. ജനങ്ങൾ നൽകിയ ഭരണം കൃത്യമായി നടപ്പിലാക്കുമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.
നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിലെ പോരായ്മകൾ പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി സംഘങ്ങളെ ഇതിനോടകം പിടികൂടിയിട്ടുണ്ടെന്നും സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. കൂടുതൽ കർശന നടപടികൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുമുണ്ട്. അതിനാൽ രാജി അനാവശ്യ നടപടികൾ വേണ്ടെന്നാണ് തീരുമാനം.
സിജെപിയുമായി മൂന്നാം വട്ട ചർച്ചകൾ ശനിയാഴ്ച നടക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് നടന്ന ചർച്ചയിൽ സിജെപി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണം എന്ന നിലപാടിൽ ഉറച്ചുനിന്നു. ഇതു സംബന്ധിച്ച തീരുമാനം നാളെ അറിയിക്കാം എന്നാണ് സർക്കാരിന്റെ പ്രതിനിധികൾ നിലപാട് എടുത്തത്. കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയും സഹമന്ത്രി ജിതേന്ദ്ര സിങ്ങുമാണ് കേന്ദ്രസർക്കാരിന്റെ പ്രതിനിധികളായി ചർച്ചയിൽ പങ്കെടുത്തത്.

Comments