തിരുവനന്തപുരം: സംസ്ഥാനത്തെ ഓൺലൈൻ ടാക്സി ഡ്രൈവർമാർ ഇന്ന് മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം ആരംഭിക്കും. സമരത്തിന്റെ ഭാഗമായി ട്രാൻസ്പോർട്ട് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്താനും ഡ്രൈവർമാരുടെ സംഘടന തീരുമാനിച്ചു.
തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ ഇതുവരെ ഇടപെട്ടിട്ടില്ലെന്നും, സമരം ആരംഭിച്ചിട്ടും ചർച്ചയ്ക്ക് സർക്കാർ തയ്യാറായിട്ടില്ലെന്നും തൊഴിലാളികൾ ആരോപിച്ചു. ഇതിനെ തുടർന്നാണ് പ്രതിഷേധം ശക്തമാക്കി നിരാഹാര സമരത്തിലേക്ക് കടക്കാൻ തീരുമാനിച്ചതെന്ന് സംഘടന വ്യക്തമാക്കി.
ഈ മാസം 21 മുതൽ ഓൺലൈൻ ടാക്സി ഡ്രൈവർമാർ അനിശ്ചിതകാല സമരം ആരംഭിച്ചിരുന്നു. തുടർന്ന് നടന്ന ചർച്ചയിൽ ഊബർ ഒഴികെയുള്ള മറ്റ് ആപ്പുകളുടെ പ്രതിനിധികൾ തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് അവർക്കെതിരായ സമരം അവസാനിപ്പിച്ചു. എന്നാൽ വാഗ്ദാനം ചെയ്ത മാറ്റങ്ങൾ ഇതുവരെ ആപ്പുകളിൽ നടപ്പാക്കിയിട്ടില്ലെന്നാണ് ഡ്രൈവർമാരുടെ പരാതി.
നിരക്ക് പരിഷ്കരണം, ബൈക്ക് ടാക്സി സേവനം അവസാനിപ്പിക്കൽ, തൊഴിൽ സുരക്ഷ ഉറപ്പാക്കൽ, മുൻകൂട്ടി അറിയിക്കാതെ ഡ്രൈവർമാരെ ബ്ലോക്ക് ചെയ്യുന്നത് അവസാനിപ്പിക്കൽ, ഇന്ധനവില വർധനവിനിടയിലും ടാക്സി നിരക്ക് കുറയ്ക്കുന്ന നടപടി പിൻവലിക്കൽ, ഏകീകൃത നിരക്ക് നടപ്പാക്കൽ എന്നിവ ഉൾപ്പെടെ 11 ആവശ്യങ്ങളാണ് ഡ്രൈവർമാർ മുന്നോട്ടുവെച്ചിരിക്കുന്നത്.

Comments