കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും നീറ്റ് പേപ്പർ ചോർച്ച ഉൾപ്പെടെയുള്ള ക്രമക്കേടുകൾക്കെതിരെയും കോക്രോച്ച് ജനത പാർട്ടി (സിജെപി)ഡല്‍ഹിയിലെ ജന്തർ മന്തറിൽ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം ഓരോ ദിവസം കഴിയുന്തോറും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. പ്രതിഷേധക്കാർക്ക് നേരെ ലാത്തിച്ചാർജ് നടത്തിയും കണ്ണീര്‍വാതകം പ്രയോഗിച്ചും പോലീസ് എത്തിയതോടെ പ്രശ്നം വീണ്ടും കത്തിപ്പടര്‍ന്നു.
നിലവിലെ ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും സമരത്തിനും പിന്തുണയും ഐക്യദാര്‍ഡ്യവും പ്രഖ്യാപിച്ച് സെലിബ്രിറ്റികളും രാഷ്ട്രീയ പ്രമുഖരുമടക്കം നിരവധി പേര് സോഷ്യല്‍ മീഡിയ വഴിയും നേരിട്ടും എത്തുന്നുണ്ട്. ഭാവിതലമുറയുടെ വാഗ്ദാനമാണ് വിദ്യാര്‍ത്ഥികള്‍ എന്നാണ് പല സെലിബ്രിറ്റികളും സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ പങ്കിടുന്നത്.
ഇപ്പോഴിതാ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യത്തിലും വിദ്യാർത്ഥികളുടെ പ്രതിഷേധത്തിലും പിന്തുണ പ്രഖ്യാപിക്കുകയാണ് നടി ജ്യോതിക സൂര്യ. ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ച് സ്ഥാനമൊഴിയണമെന്നും താൻ രാജ്യത്തെ വിദ്യാർത്ഥികള്‍ക്കൊപ്പവും ഭാവിക്കൊപ്പവും നില്‍ക്കുന്നുവെന്നുമാണ് ജ്യോതിക സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
‘‘ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കുക, രാജി വച്ച് സ്ഥാനമൊഴിയുക. ഞാൻ വിദ്യാർത്ഥികള്‍ക്കും നമ്മുടെ രാജ്യത്തിന്റെ ഭാവിയോടൊപ്പവും നിൽക്കുന്നു. ഞാൻ ഉത്തരവാദിത്തത്തിനും ജനാധിപത്യ ഇന്ത്യക്കും പരിഷ്കരിച്ച വിദ്യാഭ്യാസ സമ്പ്രദായത്തിനും ഒപ്പം നില്ക്കുന്നു... സോനം വാങ്ചുക്, അഭിജീത് ദിപ്കെ, സൗരവ് ദാസ് ... ഒരു അമ്മയെന്ന നിലയില്‍ ഞങ്ങളുടെ കുട്ടികളെ നിങ്ങളെപ്പോലെ വളർത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്... ജെന്‍ സി തലമുറ, ഫിൽട്ടർ ചെയ്യപ്പെടാത്തതിൽ നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു... നിങ്ങൾ ഒരുമിച്ച് തെളിയിച്ചു ‘നാം ഇന്ത്യ’യാണെന്ന്...സമ്മർദ്ദം തകർത്തതിന് നന്ദി, ഞങ്ങളെ നിർഭയരായ സിജെപി ആക്കിയതിന് നന്ദി...ജയ് ഹിന്ദ്...’’ എന്നാണ് ജ്യോതിക കുറിച്ചത്. ജ്യോതികയുടെ പോസ്റ്റിനു താഴെ നിരവധി പേര് പിന്തുണ കുറിച്ച് കമന്റുകള്‍ പങ്കിടുന്നുണ്ട്. ‘ബഹുമാനം തോന്നുന്നു മാം’ എന്നാണ് ആര്യ ബഡായി കുറിച്ചത്. അനുമോള്‍ ഫയര്‍ ലവ് ഇമോജിയാണ് കുറിച്ചത്. നിരവധി ആരാധകരും ജ്യോതികയുടെ പോസ്റ്റ് ഏറ്റെടുക്കുന്നുണ്ട്.

എന്നാല്‍, ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്നാണ് സൂചന ലഭിക്കുന്നത്. മറ്റ് ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് സിജെപിയെ കേന്ദ്രസർക്കാർ അറിയിക്കും. പ്രധാനെ മാറ്റുന്നത് കൂടുതല്‍ സമരങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തല്‍. എന്നാല്‍ രാജിയില്ലെങ്കില്‍ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും 24 മണിക്കൂറിനുള്ളില്‍ പാർലമെന്റ് മാർച്ച് പുനരാരംഭിക്കുമെന്നും സിജെപി പ്രഖ്യാപിച്ചിട്ടുണ്ട്.

Comments