ബ്യൂനസ് ഐറിസ്: ഫിഫ ലോകകപ്പ് 2026 ഫൈനലിൽ സ്പെയിനിനോട് അർജന്റീന തോറ്റതിന് പിന്നാലെ ഉയർന്ന ഓൺലൈൻ ക്യാംപെയ്നെതിരെ രൂക്ഷ പ്രതികരണവുമായി അർജന്റീന പ്രസിഡന്റ് ഹവിയർ മിലൈ. ഭാവിയിലെ ലോകകപ്പുകളിൽ നിന്ന് അർജന്റീനയെ വിലക്കണമെന്നാവശ്യപ്പെട്ട് ആരംഭിച്ച ‘അർജന്റീന ഔട്ട്’ ക്യാംപെയ്നിലാണ് വൻതോതിൽ ഒപ്പുകൾ ലഭിച്ചത്. ഏകദേശം 170 രാജ്യങ്ങളിൽ നിന്നായി 23,31,6108 വെരിഫൈഡ് ഒപ്പുകളാണ് ലഭിച്ചതെന്നാണ് അവകാശവാദം.
ഫൈനലിനിടെ അർജന്റീനയുടെ പെരുമാറ്റം ഫുട്ബോൾ എന്ന മനോഹരമായ കായിക ഇനത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചുവെന്നാണ് ക്യാംപെയ്ന്റെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിൽ വരും ലോകകപ്പുകളിൽ നിന്ന് അർജന്റീനയെ ഒഴിവാക്കണമെന്നാണ് ആവശ്യം.
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റുകളിലൂടെയാണ് ക്യാംപെയ്നെതിരെ മിലൈ ശക്തമായി പ്രതികരിച്ചത്. “നിങ്ങൾക്ക് ശത്രുക്കളുണ്ടോ? അതിനർഥം നിങ്ങൾ എപ്പോഴെങ്കിലും ഒന്നിന് വേണ്ടി നിലകൊണ്ടു എന്നാണ്. ഞങ്ങൾ അർജന്റീനയ്ക്ക് വേണ്ടി നിലകൊള്ളുന്നു,” മിലൈ കുറിച്ചു.
“അർജന്റീനയുടെ പ്രശ്നം ഞങ്ങൾ എപ്പോഴും വേറിട്ടുനിൽക്കുന്നു എന്നതാണ്. ഞങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകാറില്ല. ആളുകൾക്ക് ഞങ്ങളോട് അസൂയയാണ്. ഞങ്ങൾ എല്ലാ കാര്യങ്ങളിലും മിടുക്കരാണ്,” മറ്റൊരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ മിലൈ പ്രതികരിച്ചു.ഫൈനലിൽ അർജന്റീനയെ 1-0ന് പരാജയപ്പെടുത്തിയാണ് സ്പെയിൻ 16 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോകകപ്പിൽ രണ്ടാം കിരീടം സ്വന്തമാക്കിയത്.

Comments