ന്യൂഡൽഹി: ജന്തർമന്തറിലെ 37 ദിവസം നീണ്ട പ്രതിഷേധം അവസാനിപ്പിച്ചതിന് പിന്നാലെ, പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജിത് ദിപ്കെ ഞായറാഴ്ച പുതിയ വീഡിയോ പുറത്തുവിട്ടു. ഇനി തനിക്ക് കൂടുതൽ ആശങ്കകളില്ലാതെ "സമാധാനത്തോടെ ഉറങ്ങാൻ കഴിയുമെന്ന്" അദ്ദേഹം പറഞ്ഞു.
"കഴിഞ്ഞ 37 ദിവസങ്ങളിൽ ഞാൻ കടന്നുപോയത് വളരെ പ്രയാസകരമായ സാഹചര്യങ്ങളിലൂടെയാണ്. എനിക്ക് മാത്രമല്ല, ഞങ്ങളുടെ ടീമിലെ എല്ലാവർക്കും ഇത് എളുപ്പമായിരുന്നില്ല," ദിപ്കെ പറഞ്ഞു.
രാജ്യത്തുടനീളമുള്ള കോക്ക്റോച്ച് ജനതാ പാർട്ടി പ്രവർത്തകർക്ക് അദ്ദേഹം നന്ദി അറിയിച്ചു. എതിർപ്പുകളെയും വിമർശനങ്ങളെയും അവഗണിച്ച് പ്രസ്ഥാനത്തിന് പിന്തുണ നൽകിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. "എല്ലാവരും ഞങ്ങളെ സംശയത്തോടെ വീക്ഷിച്ചപ്പോൾ കൂടെ നിന്നവർക്ക് നന്ദി പറയുന്നു. നിങ്ങളുടെ പിന്തുണയല്ലാതെ ഇത് സാധ്യമാകുമായിരുന്നില്ല.
"ടൈഫോയ്ഡും 101 ഡിഗ്രി പനിയും ബാധിച്ചതിനെത്തുടർന്ന്, ജന്തർമന്തറിൽ സമരത്തിന് ഒത്തുകൂടിയവരെ നേരിൽ കാണാനും നന്ദി പറയാനും സാധിക്കാത്തതിൽ ദിപ്കെ ഖേദം പ്രകടിപ്പിച്ചു.37 ദിവസത്തോളം ജന്തർമന്തറിൽ കാത്തുനിന്ന ഓരോരുത്തർക്കും അദ്ദേഹം സല്യൂട്ട് അർപ്പിച്ചു. "ഈ രാജ്യത്തിന് വേണ്ടി നിങ്ങൾ ചെയ്ത കാര്യങ്ങളെ ഞാൻ അങ്ങേയറ്റം വിലമതിക്കുന്നു. നിങ്ങൾ ഓരോരുത്തരെയും ഞാൻ സ്നേഹിക്കുന്നു," ദിപ്കെ കൂട്ടിച്ചേർത്തു.
പാർട്ടിയെ വിമർശിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തവർക്കും ദിപ്കെ നന്ദി പറഞ്ഞു. "നിങ്ങളുടെ വിമർശനങ്ങളും ചോദ്യങ്ങളുമാണ് ഞങ്ങളെ കൂടുതൽ മെച്ചപ്പെടാൻ സഹായിച്ചത്. കോക്ക്റോച്ച് ജനതാ പാർട്ടിക്ക് ഇനിയും ഒരുപാട് ദൂരങ്ങൾ സഞ്ചരിക്കാനുണ്ട്, തീർച്ചയായും ഞങ്ങൾ മുന്നോട്ട് പോകും. ഇതൊരു തുടക്കം മാത്രമാണ്. ജയ് ഹിന്ദ്." എന്നും ദിപ്കെ പുറത്തുവിട്ട വീഡിയോയിൽ പറയുന്നു.
കഴിഞ്ഞ ദിവസം ധർമേന്ദ്ര പ്രധാന്റെ രാജിക്ക് ശേഷം കേന്ദ്ര മന്ത്രിമാരായ ജെപി നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് സിജെപി സമരം പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്. സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ പിൻവലിക്കുമെന്നും നീറ്റ് ഇരകളുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്നും സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തെ പരിഷ്കരണങ്ങൾ ചർച്ച ചെയ്യാൻ നാല് ആഴ്ചയ്ക്ക് ശേഷം സിജെപി പ്രതിനിധികളും സർക്കാരും വീണ്ടും യോഗം ചേരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Comments