
നടി പോളി മാണിക്ക് പിന്തുണയുമായി മുന് ബിഗ് ബോസ് താരവും ബിജെപിയുടെ സ്ഥാനാര്ത്ഥിയുമായിരുന്ന റോബിന് രാധാകൃഷ്ണന്. സോഷ്യല് മീഡിയയിലൂടെയായിരുന്നു റോബിന്റെ പ്രതികരണം.
'ഓരോരുത്തര്ക്കും അവരുടെ അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. അത് പൂര്ണ്ണമായും ശരിയുമാണ്. വേറിട്ട കാഴ്ചപ്പാടുകള് നിങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കാന് അനുവദിക്കാതിരിക്കുക. പേളി, അവനവനോട് സത്യസന്ധയായി തുടരുക. തലയുയര്ത്തിപ്പിടിച്ച് ദയയും സത്യവുമുള്ള ആ വ്യക്തിയായി തുടരുക. നിങ്ങളെ ശരിക്കും അറിയാവുന്നവര് എപ്പോഴും നിങ്ങള്ക്ക് വില തരും, ബഹുമാനിക്കും. വരാനിരിക്കുന്നത് നല്ല ദിനങ്ങളാണ്. പുഞ്ചിരി തുടരുക, കരുത്തോടെ ഇരിക്കുക', - റോബിന് കുറിച്ചു.
ദില്ലിയിലെ വിദ്യാര്ത്ഥി പ്രതിഷേധത്തിലുളള പേളി മാണിയുടെ നിലപാടാണ് വിമര്ശനങ്ങള്ക്ക് വഴിെയാരുക്കിയത്. പ്രക്ഷോഭങ്ങള്ക്ക് പിന്തുണ പ്രഖ്യാപിച്ചതിനൊപ്പം അക്രമ സംഭവങ്ങളില് നിന്ന് വിദ്യാര്ത്ഥികള് പിന്മാറണമെന്നും ജീവനാണ് പ്രധാനം എന്നും വ്യക്തമാക്കിയാണ് പേളി സോഷ്യല് മീഡിയയില് കുറിപ്പ് പങ്കിട്ടത്. പിന്നാലെ സമൂഹമാധ്യമങ്ങളില് വലിയ വിമര്ശനങ്ങള് പേളി നേരിട്ടു. പേളിയുടെ നിലപാട് തികഞ്ഞ ഇരട്ടത്താപ്പും ബാലന്സിങ് ആണെന്നും വിമര്ശനങ്ങള് ഉയര്ന്നു. സിനിമാ മേഖലയിലുളളവരും പ്രമുഖ സോഷ്യല് മീഡിയ ഇന്ഫ്ലുവന്സര്മാരും പേളിയെ വിമര്ശിച്ച് രംഗത്തെത്തിയിരുന്നു.
''നമ്മുടെ രാജ്യത്തിന്റെ യുവാക്കളുടെ കരുത്തും ഐക്യവും ദൃഢനിശ്ചയവും നമ്മള് കണ്ടു. വിദ്യാര്ത്ഥികള്ക്കും ഉദ്യോഗസ്ഥര്ക്കും പരുക്കേല്ക്കുന്ന ഹൃദയഭേദകമായ വീഡിയോകള് ഞാന് കണ്ടു. അത് എന്നിലൊരു മാറ്റമുണ്ടാക്കി. എനിക്ക് ചിന്തിക്കാന് സാധിച്ചത് ഒന്ന് മാത്രമാണ്. ദയവ് ചെയ്ത് പരുക്കേല്ക്കരുത്. സുരക്ഷിതരായിരിക്കൂ. നിങ്ങളുടെ ജീവന് അകടത്തിലാണെങ്കില്, വീടുകളിലേക്ക് മടങ്ങു. ഒരു ജീവന് നഷ്ടപ്പെടുത്തുന്നതിനേക്കാള് വലുതല്ല ഒരു ലക്ഷ്യവും'' എന്നാണ് പേളി ഇന്സ്റ്റഗ്രാം പോസ്റ്റില് കുറിച്ചത്.







Comments