മുംബൈ: ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെക്കുറിച്ച് പ്രതികരണവുമായി ബോളിവുഡ് നടി രവീണ ടണ്ടൻ. ചില സമരങ്ങൾ സാമൂഹിക വിരുദ്ധരും റീൽസ് നിർമ്മിക്കാൻ എത്തിയവരും ചേർന്ന് ഹൈജാക്ക് ചെയ്യുകയായിരുന്നുവെന്ന് നടി ആരോപിച്ചു. പ്രക്ഷോഭത്തോടനുബന്ധിച്ച് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
വിദ്യാർത്ഥികളുടെ ശബ്ദം ഒടുവിൽ കേൾക്കപ്പെടുന്നു എന്നതിൽ സന്തോഷവും അഭിമാനവുമുണ്ടെന്നും ഈ സമരങ്ങൾ തനിക്ക് പ്രതീക്ഷ നൽകുന്നുണ്ടെന്നും രവീണ കുറിച്ചു. പരിസ്ഥിതി സംരക്ഷണം, വന്യജീവി സംരക്ഷണം, വനനശീകരണത്തിനെതിരെയുള്ള പോരാട്ടങ്ങൾ എന്നിവയൊക്കെ മുൻപ് എങ്ങുമെത്താതെ അവസാനിക്കുകയായിരുന്നു. എന്നാൽ പുതിയ തലമുറ മാറ്റം തിരിച്ചറിയുന്നുണ്ടെന്നും ഭൂമി സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും അവർ ഓർമ്മിപ്പിച്ചു.
മിസോറാമിലും മറ്റ് ചില സംസ്ഥാനങ്ങളിലും നടന്ന സമാധാനപരമായ പ്രതിഷേധങ്ങളെ പ്രശംസിച്ച നടി, എന്നാൽ നിർഭാഗ്യവശാൽ ചിലയിടങ്ങളിൽ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ സാമൂഹിക വിരുദ്ധരും രാഷ്ട്രീയ പാർട്ടികളും കയ്യടക്കിയെന്നും ചിലർ വെറുതെ റീൽസുകൾ ഉണ്ടാക്കാനും പ്രശസ്തി നേടാനുമാണ് എത്തിയതെന്നും ആരോപിച്ചു. സമരത്തിനിടയിലെ അക്രമങ്ങൾക്കും പൊതുമുതൽ നശിപ്പിക്കലുകൾക്കും പിന്നിൽ വിദ്യാർത്ഥികളല്ലാത്ത ചില കുഴപ്പക്കാരാണെന്നും അവർ കൂട്ടിച്ചേർത്തു.
രവീണയുടെ ഈ പോസ്റ്റിന് താഴെ നിരവധി സമ്മിശ്ര പ്രതികരണങ്ങൾ വന്നതോടെ അവർ കമന്റ് ബോക്സ് ഡിസേബിൾ ചെയ്തു. കൊൽക്കത്ത വിദ്യാർത്ഥി പ്രക്ഷോഭത്തിനിടയിലെ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 11 പേരും വിദ്യാർത്ഥികളല്ലെന്ന റിപ്പോർട്ടും അവർ പങ്കുവെച്ചു.

Comments