ന്യൂഡൽഹി: പൊതുജനങ്ങളുടെ പരാതികൾ സമാധാനപരമായ പ്രതിഷേധങ്ങളിലൂടെയും ചർച്ചകളിലൂടെയും ജനാധിപത്യ രീതികളിലൂടെയും പരിഹരിക്കണമെന്ന് സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് ഡൽഹിയിലെ ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) 37 ദിവസം നീണ്ട സമരം അവസാനിപ്പിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജനപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഏറ്റുമുട്ടലോ അക്രമമോ വഴിയല്ലെന്നും ജനാധിപത്യമാണ് ഏറ്റവും ശരിയായ മാർഗമെന്നും 89കാരനായ ഹസാരെ പറഞ്ഞു. തന്റെ പൊതുജീവിതത്തിൽ നടത്തിയ 22 നിരാഹാര സമരങ്ങളിലും സമാധാനപരമായ മാർഗങ്ങളാണ് പിന്തുടർന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
"ഇത് ജനാധിപത്യ രാജ്യമാണ്, ഏകാധിപത്യമല്ല. അതിനാൽ ജനാധിപത്യത്തിന്റെ വഴിയിലൂടെ മാത്രമേ മുന്നോട്ടുപോകാവൂ. ഞാൻ നടത്തിയ 22 ഉപവാസ സമരങ്ങളിലും ഒരിക്കലും അക്രമം ഉണ്ടായിട്ടില്ല. അതിലൂടെ 10 നിയമങ്ങൾ നടപ്പാക്കാൻ കഴിഞ്ഞു. അക്രമം ഒരിക്കലും ശരിയായ മാർഗമല്ല," ഹസാരെ പറഞ്ഞു.
ഏത് പ്രശ്നത്തിനും ചർച്ചയിലൂടെയാണ് പരിഹാരം കണ്ടെത്താനാകുകയെന്നും സംഘർഷവും തെറ്റായ വഴികളും പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുകയേ ചെയ്യൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments