മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ് നടി ലിജോമോള്‍ ജോസ്. കുഞ്ചാക്കോ ബോബന് നായനായെത്തുന്ന ഉന്മാദമാണ് ലിജോമോളുടെതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഇപ്പോഴിതാ തന്റേതായൊരു ഇടത്തില്‍ ഒതുങ്ങിക്കൂടാനാണ് തനിക്ക് താല്പര്യമെനഎനും ലൗഡ് ആയി ജീവിക്കാന്‍ ആഗ്രഹമില്ലെന്നും പറയുകയാണ് ലിജോമോള്‍. ഉന്മാദത്തിന്റെ പ്രെമോഷന്റെ ഭാഗമായി നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘സ്വകാര്യ ജീവിതവും സ്വന്തമായ ഇടവും ആഗ്രഹിക്കുന്നൊരാളാണ് ഞാൻ. അധികമൊന്നും സംസാരിക്കാനിഷ്ടപ്പെടാത്ത, എന്റേതായൊരു ഇടത്തിൽ ഒതുങ്ങിക്കൂടാൻ താല്പര്യപ്പെടുന്നയാൾ, ലൗഡ് ആയി ജീവിക്കാൻ ആഗ്രഹമേയില്ല.
എന്റെ സുഹൃത്തുക്കൾക്കും അതൊക്കെത്തന്നെയേ എന്നെപ്പറ്റി പറയാനുണ്ടാവൂ എന്നാണ് വിശ്വാസം. ഞാൻ കുറച്ച് സീരിയസായ, ജാടയുള്ളയാളാണെന്ന് ആളുകൾ തെറ്റിദ്ധരിച്ചേക്കാമെന്നു തോന്നുന്നു. ആളുകളുടെയടുത്ത് സ്വതന്ത്രമായി, സ്വസ്ഥമായി സംസാരിച്ചു വരാൻ കുറച്ചു സമയമെടുക്കും.
പുതിയതായി പരിചയപ്പെട്ട് സംസാരിച്ചു വരുന്ന ഒരാൾക്ക് ഞാനത്ര ഇടപഴകാൻ പറ്റുന്നയാളായി തോന്നണമെന്നില്ല. ഒരു കണക്കിന് അതൊരു തെറ്റിദ്ധാരണയാണെന്നും പറയാനാവില്ല’.- ലിജോമാൾ പറഞ്ഞു.

Comments