തിരുവനന്തപുരം: മറ്റുള്ളവര്‍ക്ക് ചെവികൊടുക്കാതെ പൂര്‍ണ്ണമായും തന്റെ ഇഷ്ടത്തിന് കളിക്കുമെന്ന് ഇന്ത്യന്‍ ടീമിലെ മലയാളി സഞ്ജുസാംസണ്. ടി20 ലോകകപ്പിന് മുന്‍പ് തന്നെ താന്‍ എടുത്ത പ്രതിജ്ഞയാണ് ഇതെന്നും തനിക്ക് ഓട്ടമത്സരത്തില്‍ താല്‍പ്പര്യമില്ലെന്നും സ്വന്തം കഴിവില്‍ വിശ്വസിച്ച് മുമ്പോട്ട് പോകാനാണ് തീരുമാനമെന്നും താരം പറഞ്ഞു. ആസ്വദിക്കാന്‍ കഴിയുന്ന കാലത്തോളം കളിയുമായി മുമ്പോട്ട് പോകുമെന്നും താരം വ്യക്തമാക്കുന്നു.
ഈ വര്‍ഷം ആദ്യത്തില്‍ സ്വന്തം നാട്ടില്‍ നടന്ന പുരുഷന്മാരുടെ ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്താന്‍ ഇന്ത്യയെ സഹായിക്കുന്നതിനായി തുടര്‍ച്ചയായി മൂന്ന് അര്‍ദ്ധസെഞ്ചുറികള്‍ നേടി സഞ്ജു ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ അയര്‍ലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരായ മത്സരങ്ങളിലെ ഫോം കുറവ് കാരണം അടുത്തിടെ നടന്ന സിംബാബ്വെ പര്യടനത്തിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
'ഇന്ത്യന്‍ടീമില്‍ നിരന്തരമായ ഒരു മത്സരഓട്ടം നടക്കുന്നുണ്ടെന്ന് എനിക്കറിയാം. എന്നാല്‍ അതിന്റെ ഭാഗമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് 2026 ലെ ടി20 ലോകകപ്പിന് മുന്‍പ് തന്നെ തീരുമാനിച്ചിരുന്നു. എനിക്ക് പരമാവധി കളി ആസ്വദിക്കണം. ഇത്രത്തോളം മുന്നേറാന്‍ കഴിഞ്ഞത് ദൈവാനുഗ്രഹമാണ്. എനിക്കിപ്പോള്‍ 31 വയസ്സായി, ഇനി ഏതാനും വര്‍ഷങ്ങള്‍ കൂടി ബാക്കിയുണ്ട്. അതിനാല്‍ സ്വന്തം വ്യവസ്ഥകളില്‍ കളിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഞാന്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്നോ എന്ത് ചെയ്യണമെന്നോ ഇനി ആരോടും ചോദിക്കേണ്ടതില്ല. തന്റെ കാര്യത്തില്‍ താന്‍ തന്നെ തീരുമാനമെടുക്കുമെന്നും താരം പറഞ്ഞു.
''എല്ലാ ബഹുമാനത്തോടും കൂടി തന്നെ ഞാന്‍ കളിക്കും, കളി ആസ്വദിക്കും, നല്ലൊരു സഹതാരമായിരിക്കും, ടീമിനെ പിന്തുണയ്ക്കുകയും ചെയ്യും, എന്നാല്‍ അത് എന്റെ രീതിയിലായിരിക്കും. 2024 ലെ ലോകകപ്പിന് ശേഷം, 2026 ലെ ലോകകപ്പില്‍ കളിക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിട്ടുപോലുമില്ല. ഒരു ഘട്ടത്തില്‍ ഞാന്‍ 14 അല്ലെങ്കില്‍ 15 അംഗ ടീമില്‍ പോലുമുണ്ടായിരുന്നില്ല. അങ്ങനെയെങ്കില്‍ 2028-ലേക്ക് എനിക്ക് എങ്ങനെ പ്ലാന്‍ ചെയ്യാന്‍ സാധിക്കും? ഞാന്‍ അവിടെയുണ്ടെങ്കില്‍, ടീമിന് എന്നെ ആവശ്യമുണ്ടെങ്കില്‍, ഞാന്‍ നന്നായി കളിക്കുന്നുണ്ടെങ്കില്‍ കാര്യങ്ങള്‍ താനേ ശരിയാകും. ഇല്ലെങ്കിലും എനിക്ക് വലിയ നന്ദിയുണ്ട്. ഈ നേട്ടം എന്നില്‍ നിന്ന് തട്ടിയെടുക്കാന്‍ ആര്‍ക്കും കഴിയില്ല.'' ജിയോസ്റ്റാറിന്റെ 'ബിലീവ്' എന്ന പരിപാടിയില്‍ സഞ്ജു പറഞ്ഞു.
മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമായി ഇന്ത്യന്‍ ടീം ക്യാമ്പിനിടെ ജിമ്മില്‍ വെച്ചുണ്ടായ ജീവിതരീതിയെയും ഫിറ്റ്നസിനെയും കുറിച്ചുള്ള സംഭാഷണം തന്നെ എങ്ങനെ സ്വാധീനിച്ചുവെന്നും സഞ്ജു ഓര്‍ത്തെടുത്തു. 'വിരാട് ഭായ് എങ്ങനെയുള്ള ആളാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അദ്ദേഹം എല്ലാവരോടും വളരെ വ്യക്തമായും കാര്യങ്ങള്‍ തുറന്നുപറയുന്ന ആളുമാണ്. എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കില്‍ എന്താണ് വേണ്ടതെന്ന് കൃത്യമായി പറഞ്ഞുതരും. ജിമ്മില്‍ അദ്ദേഹം പെരുമാറുന്ന രീതി, ആ മനുഷ്യനില്‍ വേറൊരു തരത്തിലുള്ള ഊര്‍ജ്ജമുണ്ട്, അദ്ദേഹത്തിന്റെ ആ കാര്യമാണ് എനിക്ക് ഏറ്റവും ഇഷ്ടം.
ഇന്ത്യന്‍ ടീം ക്യാമ്പിനിടെ ഞങ്ങള്‍ രണ്ടുപേരും ജിമ്മില്‍ ഒന്നിച്ച് വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു, 'പാജി, ഞാന്‍ എന്താണ് ചെയ്യേണ്ടത്? എനിക്കും എന്തെങ്കിലും പറഞ്ഞു തരൂ!' ജീവിതരീതിക്ക് ഇതില്‍ വലിയ പങ്കുണ്ടെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. നിങ്ങള്‍ക്ക് ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് താരമാകണമെങ്കില്‍, വ്യത്യസ്തമായ ഒരു ജീവിതരീതി പിന്തുടരണം. അടുത്ത 10 വര്‍ഷത്തേക്ക് ഈ അച്ചടക്കം പാലിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് മികച്ച ഒരു കരിയര്‍ ഉണ്ടായിരിക്കുമെന്നും പറഞ്ഞു. ഞാന്‍ ഇത് ഒന്നൊന്നര വര്‍ഷത്തോളം പിന്തുടര്ന്നു, എന്നാല്‍ അതിനുശേഷം എനിക്ക് ആ വഴിയില്‍ തന്നെ തുടരാന്‍ കഴിഞ്ഞില്ല!' സഞ്ജു വ്യക്തമാക്കി.
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 ലോകകപ്പ് സെമിഫൈനലിന് മുന്നോടിയായുള്ള തന്ത്രപരമായ തയ്യാറെടുപ്പുകളെക്കുറിച്ച് സംസാരിച്ച സഞ്ജു, ഇംഗ്ലീഷ് വേഗപ്പന്തുകാരന് ജോഫ്ര ആര്‍ച്ചര്‍ക്കെതിരെയുള്ള മുന്‍കാല റെക്കോര്‍ഡുകളെക്കുറിച്ചുള്ള ചര്‍ച്ചകളെ എങ്ങനെ തള്ളിക്കളഞ്ഞുവെന്ന് ഓര്‍ത്തെടുത്തു.
'ഇന്ത്യന്‍ ടീമിനായി റണ്‍സ് നേടുമ്പോള്‍, അത് തുടരണമെന്ന വലിയ ഉത്തരവാദിത്തം നിങ്ങള്‍ക്കുണ്ടാകും. ഇംഗ്ലണ്ടിനെതിരായ ടി20 ലോകകപ്പ് സെമിഫൈനലിന് മുന്നോടിയായി ഞങ്ങളുടെ മുന്‍നിര ബാറ്റര്‍മാര്‍ക്ക് അധികം റണ്‍സ് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇംഗ്ലണ്ടാണ്. പന്തെറിയുന്നത് ആര്‍ച്ചറാണ്. മുന്‍പ് 3-4 തവണ അയാള്‍ നിന്നെ ഔട്ടാക്കിയിട്ടുണ്ട്. ഇങ്ങിനെയെല്ലാം ആള്ക്കാര് എന്നോട് വന്ന് പറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. ഞാന്‍ പുറത്തേക്ക് ഒന്നും പറഞ്ഞില്ല. അധികം സംസാരിച്ചാല്‍ അത് അഹങ്കാരമായി തോന്നും, അത് എന്റെ വിശ്വാസത്തിന് എതിരാണെന്ന് സഞ്ജു പറഞ്ഞു.
അതേസമയം തന്റെ പ്ലാനുകള്‍ തയ്യാറായിരുന്നു. ഈ സഞ്ജു സാംസണ് ഒരു വര്‍ഷം മുമ്പുള്ള സഞ്ജു സാംസണ് അല്ലെന്ന് എനിക്കറിയമായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്നിംഗ്സിന് ശേഷം എനിക്ക് വലിയ ആത്മവിശ്വാസം ലഭിച്ചിരുന്നു. എന്നെക്കുറിച്ച് എനിക്ക് വലിയ ഉറപ്പുണ്ടായിരുന്നു. സംശയങ്ങള്‍ക്ക് അവിടെ സ്ഥാനമുണ്ടായിരുന്നില്ല. എന്റെ രാജ്യത്തിന് വേണ്ടി ഞാന്‍ അത് ചെയ്യാന്‍ പോവുകയായിരുന്നു. അതില്‍ നിന്ന് എന്നെ തടയാന്‍ ആര്‍ക്കും കഴിയില്ലായിരുന്നു.
ഫൈനലില്‍ ന്യൂസിലാന്‍ഡിനെ നേരിട്ടതിനെക്കുറിച്ച് സംസാരിക്കവേ, നിര്‍ണായക നിമിഷങ്ങളില്‍ ടീമിന്റെ പ്രധാന റണ്‍ വേട്ടക്കാരന് എന്ന ഭാരം ഏറ്റെടുത്തതിനെ സഞ്ജു എടുത്തുപറഞ്ഞു. മനസ്സിലാക്കിയ ഒരു കാര്യം, ഫോം എപ്പോഴും നിങ്ങളുടെ നിയന്ത്രണത്തില്‍ ആയിരിക്കില്ല എന്നതാണ്. ഫോം വരികയും പോവുകയും ചെയ്യും. ആ നിമിഷത്തില്‍ ഞങ്ങളുടെ ടീം സെറ്റപ്പില്‍ റണ്‍സ് സ്കോര്‍ ചെയ്തുകൊണ്ടിരുന്നത് ഞാനായിരുന്നു. മറ്റുള്ളവരും റണ്‍സ് നേടുന്നുണ്ടായിരുന്നു, എന്നാല്‍ റണ്‍സ് ഉയര്‍ത്താനുള്ള പ്രധാന ഭാരം എന്റെ ചുമലിലായിരുന്നു. ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് ഫൈനലില്‍ പ്രധാന റണ്‍ വേട്ടക്കാരന് എന്ന ഉത്തരവാദിത്തം എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞു.
സഞ്ജു നിനക്ക് മുന്നോട്ട് പോയേ തീരൂ. അവസാന നിമിഷം വരെ അവിടെ നിന്ന് രാജ്യത്തിനായി മത്സരം അവസാനിപ്പിക്കണം എന്ന് ഞാന്‍ എന്നെത്തന്നെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ആ ചിന്ത ഇന്നിംഗ്സിലുടനീളം എന്നെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിച്ചു. ഫൈനലില്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നര്‍ക്കെതിരെ കാണിച്ച ശാന്തതയെക്കുറിച്ച് സംസാരിക്കവേ, മുന്‍പത്തെ നോക്കൗട്ട് മത്സരങ്ങളിലെ അനുഭവങ്ങളാണ് ക്ഷമയോടെയിരിക്കാന്‍ സഹായിച്ചതെന്ന് സഞ്ജു വിശദീകരിച്ചു.
നിങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെങ്കില്‍, സമയമെടുക്കുന്നതില്‍ തെറ്റില്ല. ലോകകപ്പ് ഫൈനലില്‍ സാന്റ്നര്‍ക്കെതിരെ നാല് ഡോട്ട് ബോളുകള്‍ നേരിട്ട ഒരു ഓവര്‍ ഞാന്‍ കളിച്ചിരുന്നു. എന്നാല്‍ അവിടെ നാല് ഡോട്ട് ബോളുകള്‍ കളിച്ചാലും പിന്നീട് മറുതലയ്ക്കല്‍ നിന്ന് രണ്ട് സിക്സറുകള്‍ അടിക്കാന്‍ കഴിയുമെന്ന് എനിക്ക് പൂര്‍ണ്ണ ഉറപ്പുണ്ടായിരുന്നു. എനിക്ക് കൃത്യമായ വ്യക്തതയുണ്ടായിരുന്നു. മുന്പായിരുന്നെങ്കില്, സാന്റ്നര്‍ക്കെതിരെ നാല് ഡോട്ട് ബോളുകള്‍ക്ക് ശേഷം, 'അയ്യോ, പന്തുകള്‍ വെറുതെ കളയുകയാണല്ലോ' എന്ന് പരിഭ്രാന്തനായി അഞ്ചാമത്തെ പന്തില്‍ അടിച്ചു കളിക്കാന്‍ ഞാന്‍ ശ്രമിച്ചേനെ. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനും ഇംഗ്ലണ്ടിനുമെതിരായ മുന്‍ മത്സരങ്ങള്‍ സമയമെടുക്കുന്നതും ഡോട്ട് ബോളുകള്‍ കളിക്കുന്നതും കുഴപ്പമില്ലെന്ന് എന്നെ പഠിപ്പിച്ചു. ടീമിന് നിങ്ങള്‍ അവിടെ നിലയുറപ്പിക്കേണ്ടതുണ്ട്, നിങ്ങളുടെ ഗെയിം പ്ലാന്‍ നിങ്ങള്‍ക്ക് അറിയാം.
ഏത് ബൗളറെ ലക്ഷ്യമിടണമെന്നും എപ്പോള്‍ ആക്രമിക്കണമെന്നും നിങ്ങള്‍ക്കറിയാം. അത് എനിക്ക് വ്യക്തതയും ആത്മവിശ്വാസവും നല്കി. ഇനി ഇവിടെ നിന്ന് ഇറങ്ങിപ്പോകാന്‍ കഴിയില്ല എന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞു. ആ ഉത്തരവാദിത്തം ഏറ്റെടുത്തു. അനുഭവം ഉപയോഗിച്ച് എന്റെ സ്വാഭാവിക ഗെയിം കളിച്ചതായും താരം വ്യക്തമാക്കി.
ഇന്ത്യയെ ഫൈനലില്‍ വിജയത്തിലെത്തിക്കാന്‍ സഹായിച്ച മറ്റുള്ളവരുടെ പങ്കിനെ പ്രശംസിച്ചുകൊണ്ടാണ് സഞ്ജു സംഭാഷണം അവസാനിപ്പിച്ചത്. 'എല്ലാവര്‍ക്കുമൊപ്പം ബാറ്റ് ചെയ്യുന്നത് ഞാന്‍ ആസ്വദിച്ചു, ഇഷാനും മികച്ച പങ്ക് വഹിച്ചു, കൂടാതെ 'മിസ്റ്റര്‍ ബുംറ'യുടെ സംഭാവനകള്‍ മറക്കാന്‍ കഴിയില്ല. അദ്ദേഹം ഒരു യഥാര്‍ത്ഥ 'ചീറ്റ് കോഡ്' ആണ്, ആ ചീറ്റ് കോഡ് ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ ഇംഗ്ലണ്ടിനെ മറികടക്കില്ലായിരുന്നു. ഫൈനലില്‍ അദ്ദേഹം നല്കിയ തുടക്കം നിര്‍ണായകമായിരുന്നു. എല്ലാവരും അവരവരുടെ പങ്ക് ഭംഗിയായി ചെയ്തു, എന്റേതായ രീതിയില്‍ സംഭാവന നല്കാന് കഴിഞ്ഞതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്.' താരം പറഞ്ഞു.

Comments