നടന് ദുല്‍ഖര്‍ സല്മാന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് മമ്മൂട്ടി കമ്പനി പങ്കുവെച്ചിരിക്കുന്ന ചിത്രമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. വാപ്പച്ചിക്കൊപ്പമുളള ദുല്‍ഖറിന്റെ ചിത്രമാണ് മമ്മൂട്ടി കമ്പനി പറുത്തുവിട്ടിരിക്കുന്നത്.
'ഹാപ്പി ബര്‍ത്ത് ഡേ ദുല്‍ഖര്‍ സല്മാന്. അര്‍ഥവത്തായ കഥകളും, മറക്കാനാവാത്ത കഥാപാത്രങ്ങളും, നിങ്ങളുടെ ശ്രദ്ധേയമായ യാത്രയിലെ പുതിയ നാഴികക്കല്ലുകളും നിറഞ്ഞ മറ്റൊരു വര്‍ഷം ആശംസിക്കുന്നു. സിനിമയോടുള്ള നിങ്ങളുടെ അഭിനിവേശവും മികച്ചിതാനായുള്ള നിരന്തരമായ പരിശ്രമവും എല്ലായിടത്തുമുള്ള പ്രേക്ഷകരെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു.
തുടര്‍ന്നുള്ള വര്‍ഷങ്ങളിലും നിങ്ങള്‍ക്ക് സന്തോഷവും നല്ല ആരോഗ്യവും മികച്ച വിജയങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു'. - എന്നാണ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി കമ്പനി കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്.

ദ് ലയണ്‍ കിങ്' എന്ന ചിത്രത്തിലെ മുഫാസയെയും സിംബയെയും ഓര്‍മപ്പെടുത്തി കൊണ്ടാണ് പലരുടെയും കമന്റ്. 'പപ്പയുടെ സ്വന്തം അപ്പൂസ് വേറെ എന്തു പറയാനാ' എന്നും ചിലര്‍ കുറിച്ചിട്ടുണ്ട്. അതോടൊപ്പം 'ഡിക്യുവിന്റെ ഷര്‍ട്ട് കൊള്ളാമെന്നും' ചിലര്‍ കുറിക്കുന്നുണ്ട്.
അതേസമയം ഐ ആം ഗെയിം ആണ് ദുല്‍ഖറിന്റേതായി റിലീസിനൊരുങ്ങുന്ന മലയാള ചിത്രം. ഇതുകൂടാതെ നിരവധി അന്യ ഭാഷ ചിത്രങ്ങളും താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Comments