ജീവിതത്തിലെ ഏറ്റവും മനോഹരവും കൗതുകകരവുമായ ഒരു നിമിഷം ആരാധകരുമായി പങ്കുവെച്ച് നടി പ്രിയങ്ക ചോപ്ര. മകള്‍ മാള്‍ട്ടി തന്റെ പഴയൊരു പാട്ട് കൗതുകത്തോടെ ടെലിവിഷനില്‍ കാണുന്നതിന്റെ വീഡിയോയാണ് പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്.
2014-ല്‍ യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങിയ 'ഗുണ്ടെ' എന്ന ആക്ഷന്‍ ഡ്രാമ ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനമായ ‘തൂനേ മാരി എന്‍ട്രി’യിലെ പ്രിയങ്കയുടെ പ്രകടനമാണ് മകള്‍ മാള്‍ട്ടി കൗതുകത്തോടെ വീക്ഷിക്കുന്നത്. മുടി രണ്ടായി കെട്ടി ടെലിവിഷനിലേക്ക് കണ്ണുംനട്ട് ഇരിക്കുന്ന മകളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് “ആരാണ് കരുതിയത്?” എന്നാണ് പ്രിയങ്ക കുറിച്ചത്. മകളുടെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലിനൊപ്പം ഭര്‍ത്താവ് നിക് ജൊനാസിനെയും താരം ഇതില്‍ ടാഗ് ചെയ്തിട്ടുണ്ട്.

തന്റെ പഴയൊരു സിനിമയിലെ രംഗം മകള്‍ ഇത്തരത്തില്‍ തിരിച്ചറിഞ്ഞ് കാണുന്നത് ജീവിതത്തിലെ തികച്ചും വികാരഭരിതമായ ഒരു നിമിഷമായാണ് പ്രിയങ്ക വിശേഷിപ്പിച്ചത്. 2022 ജനുവരിയിലാണ് വാടക ഗര്‍ഭധാരണത്തിലൂടെ പ്രിയങ്ക-നിക് ദമ്പതികള്‍ക്ക് മാള്‍ട്ടി മേരി ജനിക്കുന്നത്. പൊതുജീവിതവും കുടുംബജീവിതവും ഒരുപോലെ കൊണ്ടുപോകുന്ന ഇവര്‍, മകളുടെ ചിത്രങ്ങള്‍ വളരെ അപൂര്‍വ്വമായി മാത്രമേ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാറുള്ളൂ.
വ്യക്തിജീവിതത്തിലെ സന്തോഷങ്ങള്‍ക്കൊപ്പം കരിയറിലും വലിയൊരു ചിത്രത്തിന്റെ ഭാഗമാകാനുള്ള തയ്യാറെടുപ്പിലാണ് പ്രിയങ്ക ചോപ്ര. എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ആഗോള ബ്രഹ്മാണ്ഡ ചിത്രം 'വാരണാസി'യില്‍ മന്ദാകിനി എന്ന ശക്തമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ചിത്രത്തിലെ പ്രിയങ്കയുടെ മാസ്സ് ഫസ്റ്റ് ലുക്ക് ഇതിനോടകം തന്നെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 2027 ഏപ്രില്‍ 7-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

Comments