
മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്മാന് ഹൃദ്യമായ പിറന്നാള്‍ ആശംസകളുമായി മമ്മൂട്ടി. ദുല്‍ഖറിനൊപ്പമുളള മമനാഹരമായ ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു മമ്മൂട്ടിയുടെ ആശംസ. ‘ഹാപ്പി ബര്‍ത്ത്ഡേ ചാലൂ’ എന്നാണ് ചിത്രത്തിനൊപ്പം നടന് കുറിച്ചത്.
രണ്ടുപേരും ഒരുമിച്ച് കൗതുകത്തോടെ എന്തോ നോക്കുന്ന ഒരു ക്യാന്‍ഡിഡ് ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രം നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കാത്തിരുന്ന ആശംസ എന്നായിരുന്നു ചിത്രത്തിന് ആരാധകരുടെ പ്രതികരണം.
ദുല്‍ഖറിന് ജന്മദിനാശംസകള് നേര്‍ന്നും ഇരുവര്‍ക്കും പിന്തുണ അറിയിച്ചും നിരവധി ആരാധകരും സിനിമാ പ്രവര്‍ത്തകരുമാണ് മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്.







Comments