ബോളിവുഡിന്റെ ഹോട്ട് പവര്‍ കപ്പിള്‍സാണ് രണ്‍വീര്‍ സിംഗും ദീപിക പദുകോണും. റീല്‍ ലൈഫ് കപ്പിള്‍സ് ജീവിതത്തിലും ഒന്നായപ്പോള്‍ പ്രേക്ഷകരത് ആഘോഷമാക്കിയിരുന്നു. രണ്‍വീര്‍ ദീപികയെ പ്രണയിക്കുന്നതു പോലെ ഏതൊരു ഭര്‍ത്താവും ഭാര്യയെ പ്രണയിക്കാനിഷ്ടപ്പെടുമെന്ന് പ്രേക്ഷകര്‍ ഐക്യകണ്ഠേന പറയാറുണ്ട്. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇവര്‍ തങ്ങളുടെ ആദ്യ കണ്മണിയായ ദുവയെ ജീവിതത്തിലേക്ക് വരവേറ്റത്. രണ്ടു മാസങ്ങള്‍ മുമ്പ് തങ്ങള്‍ വീണ്ടും മാതാപിതാക്കളാകാന്‍ ഒരുങ്ങുന്നുവെന്ന് താരദമ്പതിമാര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.
രണ്ടു മക്കളുടെ അച്ഛനാകാന്‍ ഒരുങ്ങുകയാണെങ്കിലും ദമ്പതികളുടെ ആരാധകര്‍ ഒരു കുറവും വന്നിട്ടില്ല. ഹോട്ട് ലുക്കില്‍ ദീപികയും സ്റ്റൈലിഷ് ലുക്കില്‍ രണ്‍വീറും പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടാല്‍ അവരത് സെലിബ്രേറ്റ് ചെയ്യുക തന്നെ ചെയ്യും.
ഇപ്പോഴിതാ ഇക്കഴിഞ്ഞ ദിവസം ഒരു ആരാധിക രണ്‍വീറിനെ പ്രശംസിച്ചും ഫ്ലർട്ട് ചെയ്തും സംസാരിച്ചതിന് താരം നല്കിയ മറുപടിയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഒരു പ്രമോഷൻ പരിപാടിക്കിടെയാണ് രസകരമായ സംഭവം നടന്നത്. മുംബൈയിലെ ഒരു കോഫി ഔട്ട്ലെറ്റില് തന്റെ ബ്രാൻഡായ സൂപ്പർ യൂവിന്റെ പ്രചാരണ പരിപാടിക്കിടെ കൗണ്ടറിന് പിന്നിലെത്തി കോഫി തയ്യാറാക്കുന്ന രീതി രണ്‍വീർ കാണിച്ചുകൊടുക്കുന്നതിനിടെയാണ് ഒരു ആരാധിക താരത്തെ പ്രശംസിച്ച് സംസാരിച്ചത്.
എന്നാലതു കേട്ട്, ‘ഒരുപാട് ഫ്ലർട്ട് ചെയ്യുന്നല്ലോ... കോളജ് കാലം ഓർമ വന്നു. ഞാൻ രണ്ടുകുട്ടികളുടെ അച്ഛനാകാൻ പോകുന്ന ആളാണ്...’ എന്നാണ് ചിരിച്ചു കൊണ്ട് രണ്‍വീര്‍ പറഞ്ഞ മറുപടി. താരത്തിന്റെ ഈ കമന്റ് കേട്ട് പരിപാടിയിലുണ്ടായിരുന്നവരും പൊട്ടിച്ചിരിക്കുകയായിരുന്നു.
പരിപാടിക്കിടെ തന്റെ പഴയകാല ഓർമകളും രണ്‍വീർ പങ്കുവെച്ചു. ചെറുപ്പകാലത്ത് സ്റ്റാർബക്സില്‍ ജോലി ചെയ്തിരുന്നുവെന്ന് താരം പറഞ്ഞു. ‘‘ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങള്‍ എല്ലാം ഒരു മികച്ച കോഫിയോടെയാണ് തുടങ്ങുന്നത്. ഇവിടെ വന്നപ്പോള്‍ ഒരുപാട് പഴയ ഓർമകള്‍ തിരികെ വന്നു. ഒരുകാലത്ത് ഞാൻ സ്റ്റാർബക്സില്‍ ജോലി ചെയ്തിട്ടുണ്ട്....’’ എന്നാണ് രണ്‍വീർ പറഞ്ഞത്. രണ്‍വീറിന്റെ നർമ്മബോധവും ആരാധകരുമായി ഇടപഴകുന്ന രീതിയും പ്രശംസിച്ച് നിരവധി പേര് കമന്റുകള്‍ കുറിക്കുന്നുണ്ട്.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ മറ്റൊരു കാര്യവും ആരാധകർ കണ്ടെത്തി. കുട്ടികളെക്കുറിച്ച് പറയുന്നതിനിടെ രണ്‍വീർ വിരലുകള്‍ ക്രോസ് ചെയ്തിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയയിലെ ചിലര്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളും ആരാധകർക്കിടയില്‍ നടക്കുന്നുണ്ട്.

Comments