കൊച്ചി: കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടിയ രണ്ട് ദിവസത്തെ ആര്‍ത്തവ അവധി അനുവദിക്കണമെന്ന ആവശ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
വനിതാ കണ്ടക്ടര്‍മാര്‍ക്കായി അനുയോജ്യമായ ആര്‍ത്തവ അവധി നയം രൂപീകരിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. ആര്‍ത്തവ അവധി ജീവനക്കാരുടെ ക്ഷേമം വര്‍ധിപ്പിക്കുമെന്നും, തീവ്രമായ ആര്‍ത്തവ പ്രശ്നങ്ങള്‍ ആരോഗ്യത്തെയും ജോലി കാര്യക്ഷമതയെയും ബാധിക്കാമെന്നും കോടതി നിരീക്ഷിച്ചു.
കണ്ടക്ടര്‍മാരുടെ ജോലി ദീര്‍ഘനേരം നില്‍ക്കുകയും തുടര്‍ച്ചയായി സഞ്ചരിക്കുകയും ചെയ്യേണ്ടതായതിനാല്‍, വിശ്രമത്തിനും ശുചിത്വ സൗകര്യങ്ങള്‍ക്കും പരിമിതികളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരുടെയും കെഎസ്ആര്‍ടിസിയുടെയും വാദം കേട്ട് സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നാണ് ജസ്റ്റിസ് വിജു എബ്രഹാമിന്റെ നിര്‍ദേശം.
വനിതാ കണ്ടക്ടര്‍മാരായ എസ്.എസ്. ആശ, എസ്. ശ്രീന, എം. സജല എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കാനും നീതിയുക്തവും മാനുഷികവുമായ തൊഴില്‍ സാഹചര്യങ്ങള്‍ ഉറപ്പാക്കാനും ലക്ഷ്യമിടുന്ന ഭരണഘടനാ തത്വങ്ങളോട് ആര്‍ത്തവ അവധി യോജിക്കുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു.
നിലവില്‍ കെഎസ്ആര്‍ടിസിയില്‍ ഏകദേശം 3,000 വനിതാ ജീവനക്കാരുണ്ട്. കര്‍ണാടകയില്‍ മാസത്തില്‍ ഒരു ദിവസത്തെ ആര്‍ത്തവ അവധി അനുവദിച്ചിട്ടുണ്ടെന്നും, കേരളത്തിലെ സര്‍വകലാശാലകളില്‍ വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധി നിലവിലുണ്ടെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.

Comments