സിനിമാ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ദുൽഖർ ചിത്രമാണ് 'ഐ ആം ഗെയിം'. ദുൽഖറിന്റെ പിറന്നാൾ ദിനമായ ഇന്നലെ സിനിമയുടെ ട്രെയ്ലർ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ ട്രെയ്ലർ ഇന്നലെ പുറത്തിറങ്ങിയില്ല.
ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് സാങ്കേതിക തകരാറുകൾ കാരണം മാറ്റി വെച്ചിരിക്കുകയാണ്. ദുൽഖറിന്റെ ജന്മദിനത്തോടനുബന്ധിച്ച് ജൂലൈ 28 വൈകുന്നേരം 6:00 മണിക്ക് ട്രെയിലർ പുറത്തിറക്കുമെന്നായിരുന്നു അണിയറപ്രവർത്തകർ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ അവസാന നിമിഷം നേരിട്ട സാങ്കേതിക പ്രശ്നങ്ങൾ കാരണം റിലീസ് നീട്ടിവെക്കുകയാണെന്നും പുതിയ തീയതിയും സമയവും ഉടൻ പ്രഖ്യാപിക്കുമെന്നും നിർമാതാക്കളായ വേഫെയർ ഫിലിംസ് അറിയിച്ചു.
ഇതിനിടയിലാണ് ചിത്രത്തിന്റെ സഹനിർമാതാവായ ജോം വർഗീസ് ദുൽഖറിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് പങ്കുവെച്ച കുറിപ്പിന് താരം നൽകിയ രസകരമായ മറുപടി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
'ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയിലര് എവിടെ?' എന്നായിരുന്നു ദുൽഖറിന്റെ ചോദ്യം. ദുൽഖറിന്റെ ചോദ്യം നിമിഷ നേരം കൊണ്ട് ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. ഇന്നത്തെ 'ഐ ആം ഗെയിം' ട്രെയിലർ റിലീസ് സാങ്കേതിക തകരാറുകൾ കാരണമാണ് മാറ്റി വെച്ചതെന്നും, ഏറ്റവും മികച്ച ദൃശ്യ- ശ്രവ്യ നിലവാരത്തിൽ ട്രെയ്ലർ എത്തിക്കാനായി കഠിനമായി പരിശ്രമിക്കുകയാണെന്നും അണിയറപ്രവർത്തകർ ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി. ആരാധകരുടെ കാത്തിരിപ്പിനും പിന്തുണയ്ക്കും അവർ നന്ദി അറിയിക്കുകയും ചെയ്തു.

'ആർഡിഎക്സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഐ ആം ഗെയിം'. ആന്റണി വർഗീസ്, കതിർ, മിഷ്കിൻ, സംയുക്ത വിശ്വനാഥൻ, കയാദു ലോഹർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഓണം റിലീസായി ഓഗസ്റ്റ് 20 ന് ചിത്രം തിയറ്ററുകളിൽ എത്തും.

Comments