മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോകൾ താൻ കാണാറുണ്ടെന്നും അദ്ദേഹം ഒരു ഇൻഫ്ലുവൻസർ ആകാൻ വളരെ നല്ലയാളാണെന്നും ദിപ്കെ പരിഹസിച്ചു. പ്രധാമന്ത്രിയുടെ ചുമതല മറ്റാർക്കെങ്കിലും നൽകി അദ്ദേഹം ആ വഴിക്ക് ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രക്ഷോഭം നടത്തുന്ന വിദ്യാർഥികൾ തീവ്രവാദികളല്ലെന്നും രാജ്യത്തിന്റെ ഭാവിയാണെന്നും ദിപ്കെ പറഞ്ഞു. പ്രക്ഷോഭകാരികളോട് സർക്കാർ പെരുമാറിയ രീതിയിൽ വിദ്യാർത്ഥികൾ ഇപ്പോഴും രോഷാകുതരാണെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സർക്കാരിനെ മാറ്റാൻ വിദ്യാർത്ഥികൾക്ക് മടിയുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മുൻ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജിക്ക് ശേഷം വിദ്യാർത്ഥികളുടെ രോഷം അടങ്ങിയെന്നത് തെറ്റായ ധാരണയാണെന്നും, ആവശ്യം വന്നാൽ കൂടുതൽ വലിയ പ്രക്ഷോഭം ആരംഭിക്കുമെന്നും ദിപ്കെ മുന്നറിയിപ്പ് നൽകി. രാജ്യത്ത് നല്ല നിയമങ്ങൾ ഉണ്ടെങ്കിലും അവ ആത്മാർത്ഥമായി നടപ്പിലാക്കുകയാണ് വേണ്ടതെന്ന് പാർലമെന്റ് പാസാക്കിയ പേപ്പർ ചോർച്ചാ നിയമത്തെക്കുറിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സിബിഐ അഭിഭാഷകൻ ഹാജരാകാത്തതിനാൽ ആദ്യ വാദം പോലും മാറ്റിവെച്ചതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Comments