ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള ഉത്തരവ് റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ തമിഴ്നാട് സർക്കാർ. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് അപ്പീൽ നൽകാനാണ് സർക്കാർ തീരുമാനം.
സഹാനുഭൂതിയുടെ അടിസ്ഥാനത്തിലുള്ള നിയമനം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മദ്രാസ് ഹൈക്കോടതി സർക്കാർ ഉത്തരവ് റദ്ദാക്കിയത്. എന്നാൽ ഭരണഘടനയുടെ 162-ാം അനുച്ഛേദം പ്രകാരം സംസ്ഥാനത്തിന് ലഭിച്ച ഭരണപരമായ അധികാരം ഉപയോഗിച്ചാണ് തീരുമാനമെടുത്തതെന്നാണ് തമിഴ്നാട് സർക്കാരിന്റെ വാദം.
എന്നാൽ, ഭരണപരമായ അധികാരങ്ങൾ ഭരണഘടനയുടെ പരിധിക്കുള്ളിൽ മാത്രമേ വിനിയോഗിക്കാവൂവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സർക്കാരിന്റെ നടപടി ഭരണഘടനയിലെ 14, 16 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും സർക്കാർ ജോലികളിലേക്കുള്ള നിയമനം ഭരണഘടനാനുസൃത നടപടിക്രമങ്ങൾ പാലിച്ചായിരിക്കണമെന്നും കോടതി വ്യക്തമാക്കി.
സർക്കാർ സർവീസിനായി കാത്തിരിക്കുന്ന നിരവധി ഉദ്യോഗാർഥികൾ ഉള്ള സാഹചര്യത്തിൽ ഇത്തരത്തിലുള്ള ആശ്രിത നിയമനം അനുവദിക്കുന്നത് നീതീകരിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സംരംഭകത്വ പരിശീലനം ഉൾപ്പെടെയുള്ള മറ്റ് പുനരധിവാസ മാർഗങ്ങൾ പരിഗണിക്കാമെന്നും നിർദേശിച്ചു.
കരൂർ ദുരന്തത്തിൽ ആശ്രിത നിയമനം അനുവദിച്ചാൽ സമാന സാഹചര്യങ്ങളിലുള്ള പടക്ക നിർമാണശാല അപകടങ്ങൾ, വാഹനാപകടങ്ങൾ തുടങ്ങിയ സംഭവങ്ങളിലെ മരിച്ചവരുടെ കുടുംബങ്ങൾക്കും ഇതേ ആവശ്യം ഉന്നയിക്കാൻ വഴിയൊരുങ്ങുമെന്നും ഹൈക്കോടതി വിലയിരുത്തി. പൊതുസർവീസിലെ തൊഴിൽ അവസരങ്ങൾ ഭരണഘടനാ തത്വങ്ങൾ പാലിച്ച് സംരക്ഷിക്കപ്പെടേണ്ടതാണെന്നും കോടതി വ്യക്തമാക്കി.

Comments