നാല് പതിറ്റാണ്ടിലേറെയായി സംഗീതലോകത്തെ സമ്പന്നമാക്കിയ അനുഗ്രഹീത ശബ്ദത്തിന്റെ ഉടമയായ, മലയാളത്തിന്റെ സ്വന്തം വാനമ്പാടിയായ കെ.എസ്.ചിത്രയുടെ ജന്മദിനം ഇക്കഴിഞ്ഞ ദിവസമായിരുന്നു. കാലം എത്രയൊക്കെ മുന്നോട്ടു നീങ്ങിയാലും ഓരോ തലമുറയിലും ചിത്രയുടെ ശബ്ദം പുനര്‍ജനിക്കാറുണ്ട്. പഴയ തലമുറയിലെ സംഗീതസംവിധായകര്‍ക്ക് മാത്രമല്ല ന്യൂജെൻ സംഗീത സംവിധായകർക്കും ചിത്ര ഏറെ പ്രിയങ്കരിയാണ്.
ഗായിക ലോകത്തും ചിത്രയ്ക്ക് സുഹൃത്തുക്കള്‍ ഏറെയാണ്. അക്കൂട്ടത്തില്‍ ഗായിക സുജാത മോഹന്‍ മുന്‍പന്തിയിലാണ്. ഒരേ സമയത്ത് പാടിത്തുടങ്ങിയ ഇരുവര്‍ക്കുമിടയില്‍ സ്നേഹമല്ലാതെ മത്സരം വന്നിട്ടേയില്ല. സുജാതയുമായും കുടുംബവുമായും ഏറെ നാളത്തെ അടുപ്പവും സ്നേഹവുമാണ് ചിത്രയ്ക്കുള്ളത്.
ഇപ്പോഴിതാ ചിത്രയുടെ ജന്മദിനത്തില്‍ ഹൃദയത്തില്‍ ചാലിച്ച ജന്മദിനാശംസ നേരുകയാണ് സുജാതയുടെ മകളും പിന്നണിഗായികയുമായ ശ്വേത മോഹന്‍. തനിക്കേറെയിഷ്ടമുള്ള ചിത്രയുടെ പാട്ട് പാടിയാണ് ശ്വേത ചിത്രയ്ക്ക് ആശംസകള്‍ നേര്‍ന്നത്. തന്റെ ഇളയമ്മയാണ് ചിത്രയെന്നും ചിത്രയ്ക്കുള്ള എളിയ സമര്‍പ്പാണിതെന്നും ശ്വേത വീഡിയോയില്‍ പറയുന്നു.
‘‘ഈ ആഴ്ചയിലെ നൊസ്റ്റാള്‍ജിയ വിത്ത് ശ്വേത മോഹന്‍ എന്ന പരിപാടിയിൽ എന്റെ ഇളയമ്മ, എന്റെ ചിത്ര ചേച്ചിക്കുള്ള ഒരു എളിയ സമർപ്പണം.
എന്തൊരു രചന, വരികൾ, എന്തൊരു സന്തോഷം. ചേച്ചിയുടെയും ഹരിജിയുടെയും (ഗായകന്‍ ഹരിഹരന്‍) ശബ്ദങ്ങൾ ഈ പാട്ടിൽ കേൾക്കുമ്പോൾ.... പ്രത്യേകിച്ച് ഈ പാട്ടിന്റെ ലൈവ് പെർഫോമൻസുകളിൽ അവർ ചെയ്യുന്ന എല്ലാ മാന്ത്രികതയും... ഈ പാട്ട് വന്നിട്ട് 30 വർഷമായി, പക്ഷേ ഇപ്പോഴും, അത് കേൾക്കുമ്പോൾ എനിക്ക് രോമാഞ്ചം വരുന്നു, പ്രത്യേകിച്ച് ചേച്ചിയുടെ ശബ്ദവും ഈ പാട്ടിലെ മികച്ച ആലാപനവും...കൃത്യമായ കാരണം കൊണ്ട് ആറ് തവണ ദേശീയ അവാർഡ് ജേതാവായ ചിന്നക്കുയിൽ...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ചിത്രയുടെ സൂപ്പര്‍ഹിറ്റ് ഗാനമായ ‘മലര്‍ഗളേ... മലര്‍ഗളേ...’ ശ്വേത പാടിയിരിക്കുന്നത്.
‘ഹലോ എവരിബഡി! അപ്പോൾ, ഇക്കഴിഞ്ഞ ദിവസം നമ്മൾ ആഘോഷിച്ചത് നമ്മുടെ ചെല്ലക്കുട്ടി അമ്മയുടെ, ഇന്ത്യയുടെ നമ്മുടെ ക്വീൻ വാനമ്പാടിയുടെ, നമ്മുടെ ചിത്ര ചേച്ചിയുടെ ജന്മദിനമായിരുന്നു. അപ്പോൾ ഈ ആഴ്ച ‘നൊസ്റ്റാൾജിയ വിത്ത് ശ്വേത മോഹൻ’ പരിപാടിയിൽ ചിത്രേച്ചി ജന്മദിനം ആഘോഷിക്കാം...എനിക്ക് ഏറ്റവും പ്രിയപ്പെട്ട അവരുടെ പാട്ടുകളിലൊന്നിലൂടെ. ഒരു എ.ആർ. റഹ്മാൻ ക്ലാസിക്....
ചിത്രേച്ചി... ലവ് യു ചേച്ചി! ഇനിയും ഒത്തിരി ഒത്തിരി പാട്ടുകൾ പാടിക്കൊണ്ടേയിരിക്കൂ. നിങ്ങളുടെ ശബ്ദത്തിൽ കൂടുതൽ പാട്ടുകൾ കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട് ചേച്ചി. നിങ്ങളുടെ ഈ ദിവ്യമായ ശബ്ദം കൊണ്ട് ഞങ്ങളെ വീണ്ടും വീണ്ടും മയക്കിക്കൊണ്ടിരിക്കൂ...’ എന്നാണ് വീഡിയോയില്‍ ശ്വേത മോഹന്‍ പറഞ്ഞിരിക്കുന്നത്. ശ്വേതയുടെ ആശംസയ്ക്ക് താഴെ നിരവധി പേര്‍ ആശംസകള്‍ കുറിക്കുന്നുണ്ട്.

മലയാളത്തിന്റെ വാനമ്പാടി, തമിഴിന്റെ ചിന്നക്കുയിൽ, തെലുങ്കിന്റെ സംഗീത സരസ്വതി, ഹിന്ദിയുടെ പിയാബസന്തി, കന്നഡയുടെ കന്നഡ കോഗില എന്നിങ്ങനെ വിശേഷണങ്ങള്‍ അനവധിയാണ് ചിത്രയ്ക്ക്. എന്നാല്‍ എത്രയൊക്കെ വിശേഷണങ്ങള്‍ നല്‍കി ആദരിച്ചാലും അഹങ്കാരം തൊട്ടുതീണ്ടാതെ തന്റെ സ്വരമാധുരിയിലൂടെ ഇന്നും ആസ്വാദകരെ ആനന്ദിപ്പിക്കുകയാണ് കെ.എസ്. ചിത്ര. മലയാളത്തില്‍ മാത്രമല്ല തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക്, ഒഡിയ, ബംഗാളി, പഞ്ചാബി, രാജസ്ഥാനി, അവഥി, മറാത്തി, തുളു, ബഡഗ, ബ്രജ്, ബഞ്ചാര, ഉറുദു, ആസാമീസ്, ഗുജറാത്തി, മണിപ്പൂരി, സംസ്‌കൃതം തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലും കൂടാതെ മലായ്, ലാറ്റിൻ, അറബിക്, സിംഹളീസ്, ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങിയ വിദേശ ഭാഷകളിലുമായി ഏകദേശം 25,000 ലധികം ഗാനങ്ങള്‍ പാടി ചിത്ര തന്റെ സ്വരമാധുരി കൊണ്ട് ആരാധകഹൃദയം കീഴ്പ്പെടുത്തിയിട്ടുണ്ട്. 6 തവണ ദേശീയ അവാര്‍ഡുകള്‍ നേടിയ ചിത്ര ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദേശിയ അവാര്‍ഡുകള്‍ വാങ്ങിയ ഗായിക എന്ന നിലയിലും മുന്‍പിലാണ്.

Comments