ദോഹ: പ്രവാസലോകത്തെ സർഗ്ഗപ്രതിഭകൾക്ക് പുതിയ തിളക്കമേകാൻ അപൂർവ്വ അവസരവുമായി സുനോ ടാലന്റ് ക്ലബ്ബ്.
പ്രവാസലോകത്തെ പ്രതിഭകളെ ലോകത്തിന് മുന്നിൽ പ്രകാശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഖത്തറിലെ പ്രമുഖ മാധ്യമ ശൃംഖലയായ ഒലീവ് സുനോ റേഡിയോ നെറ്റ്വർക്ക് 'സുനോ ടാലന്റ് ക്ലബ്ബിന്' തുടക്കമിട്ടു.
വിവിധ മേഖലകളിൽ കഴിവ തെളിയിച്ച കലാകാരന്മാരെയും സർഗ്ഗധനരെയും ഒരു കുടക്കീഴിൽ അണിനിരത്തുകയാണ് ഈ പുതിയ സംരംഭത്തിലൂടെ റേഡിയോസുനോ നെറ്റ്വർക്ക് ലക്ഷ്യമിടുന്നത്. കലയോടുള്ള പ്രണയത്തിനും സ്വപ്നങ്ങൾക്കും പുതിയ ചിറകുകൾ നൽകുന്നതാകും ഈ വേദി.
ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായും ജനകീയമായും മുന്നോട്ടുകൊണ്ടുപോകുന്നതിനായി വിപുലമായ കോർ കമ്മിറ്റിക്കും രൂപം നൽകിയിട്ടുണ്ട്.
കലാരംഗത്തും സാംസ്കാരിക മണ്ഡലങ്ങളിലും തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു പ്രവാസിക്കും സുനോ ടാലന്റ് ക്ലബ്ബിന്റെ ഭാഗമാകാം. സർഗ്ഗവാസനകൾക്ക് അർഹമായ അംഗീകാരവും രാജ്യാന്തര തലത്തിൽ പുതിയ സാധ്യതകളും തുറന്നുനൽകാൻ ഈ കൂട്ടായ്മ വഴിയൊരുക്കും.
ഷഫീക്ക് അറയ്ക്കൽ

Comments