നടി കൃഷ്ണപ്രഭ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഡാന്‍സ് വീഡിയോ ശ്രദ്ധ നേടുന്നു. ഫാല്‍ഗുനി പഥക് ആലപിച്ച ' ചൂഡി ജോ ഘന്കി' എന്ന നൊസ്റ്റാള്‍ജിക് ഹിന്ദി ഗാനത്തിനാണ് താരം ചുവടുവയ്ക്കുന്നത്. കളര്‍ഫുള്‍ സാരിയിലാണ് കൃഷ്ണ പ്രഭ ഡാന്‍സ് ചെയ്യുന്നത്.
നിരവധി പേര് താരത്തിന്റെ ഡാന്‍സ് അഭിനന്ദിച്ച് കമന്റുകളുമായി എത്തി. ഡാന്‍സിനൊപ്പം തന്നെ വീഡിയോയില്‍ കാണുന്ന മഞ്ഞ നിറത്തിലുളള വിന്റേജ് കാറിനെകുറിച്ചും ആരാധകര്‍ കമന്റുകളുമായി എത്തി. ആ കാര്‍ ഏത് മോഡലാണെന്ന് ആരാധകരില്‍ പലരും ചോദിച്ചു.

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയും ഗായികയുമൊക്കെയാണ് കൃഷ്ണപ്രഭ. താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ഡാന്‍സ് റീലുകള്‍ക്ക് ആരാധകര്‍ ഏറെയാണ്. ' ദൃശ്യം 3' , ' ദൃഢം' എന്നിവാണ് കൃഷ്ണപ്രഭയുടേതായി അവസാനം പുറത്തിറങ്ങിയ സിനിമകള്‍.

Comments