ഇന്ത്യന്‍ സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിതീഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രമാണ് ‘രാമായണ’. സിനിമ അനൗണ്‍സ് ചെയ്ത നാള് മുതല്‍ ഇതിലെ ഓരോ കഥാപാത്രങ്ങള്‍ക്കായും പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുകയായിരുന്നു. രൺബീർ കപൂർ രാമനായും സായ് പല്ലവി സീതയായും യാഷ് രാവണനായും എത്തുന്ന ചിത്രത്തിന്റെ അപ്ഡേറ്റുകള് സോഷ്യല്‍ മീഡിയയിലൂടെ കണ്ടറിഞ്ഞ് പ്രേക്ഷകര്‍ തരംഗമാക്കിയിരുന്നു.
ഇപ്പോഴിതാ ഇന്ന് പുലർച്ചേ ബ്രഹ്മമുഹൂർത്തം പുലർച്ചെ 4.15ന് രാമായണയുടെ ഫസ്റ്റ് ട്രെയിലര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലായാണ് ട്രെയിലര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. രാമനായി എത്തുന്ന രണ്‍ബീര്‍ കപൂറിനേക്കാളും രാവണനായി എത്തുന്ന യാഷിന്റെ അസാധ്യ സ്ക്രീൻ പ്രസൻസാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. യഷിന്റെ കരിയറിലെ ഏറ്റവും പീക്ക് ലെവൽ പെർഫോമനസ് ആകും ചിത്രത്തിലേതെന്നാണ് ട്രെയ്ലർ നല്കുന്ന സൂചന.
സണ്ണി ഡിയോൾ ഹനുമാനായി എത്തുമ്പോള്‍, മലയാളത്തിന്റെ പ്രിയ നടി ശോഭനയാണ് കൈകേയിയായി വേഷമിടുന്നത്. ദൂരദർശനിലെ രാമായണത്തിൽ ശ്രീരാമനായി തിളങ്ങിയ അരുൺ ഗോവിൽ ചിത്രത്തിൽ ദശരഥ മഹാരാജാവായി തിരിച്ചെത്തുന്നുണ്ട്. ലക്ഷ്മണനായി രവി ദുബെയും ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗും, വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ഡിയോയും, ഇന്ദ്രനായി കുനാൽ കപൂറും വേഷമിടുന്നുണ്ട്. ‘രാമായണ’ആദ്യ ഭാഗം 2026 ദീപാവലി റിലീസായി ആഗോളതലത്തിൽ തിയറ്ററുകളിലെത്തും.

നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും എട്ട് തവണ ഓസ്കാർ പുരസ്കാരം നേടിയ പ്രമുഖ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജിയും യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേര്‍ന്ന് സംയുക്തമായിട്ടാണ് രാമായണം നിർമ്മിച്ചിരിക്കുന്നത്.
ഓസ്കാർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എന്നത് സിനിമയുടെ മറ്റൊരു പ്രധാന ആകർഷണമാണ്. ഓസ്കാർ ജേതാവായ ശ്രീധർ രാഘവനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Comments