മുംബൈ: ബോളിവുഡ് നടൻ സുദേഷ് ബേരിയുടെ വിവാദ പരാമർശങ്ങൾ സൈബറിടത്ത് ചൂടൻ ചർച്ചകൾക്ക് വേദിയൊരുക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭഗവാൻ വിഷ്ണുവിന്റെ അവതാരമാണെന്നും, അവസരം ലഭിച്ചാൽ അദ്ദേഹത്തിന്റെ കാലുകൾ കഴുകി ആ വെള്ളം കുടിക്കാൻ ആഗ്രഹിക്കുന്നുവെന്നും ബോളിവുഡ് നടൻ സുദേഷ് ബേരി ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിൽ പറഞ്ഞതാണ് ചർച്ചയായത്.
അഭിമുഖത്തിൽ മോദിയെ വാനോളം പുകഴ്ത്തിയ സുദേഷ് കോക്രോച്ച് ജനത പാർട്ടിയെ മതിയാവോളം വിമർശിക്കുകയും ചെയ്തു. ജന്തർമന്തറിൽ സമരം നടത്തുന്ന 'കോക്റോച്ച് ജനത പാർട്ടി'യെയും (സിജെപി) പ്രധാനമന്ത്രിയെ വിമർശിക്കുന്നവരെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ‘രാജ്യത്ത് ‘രാമരാജ്യം’ യാഥാർത്ഥ്യമായിട്ടുണ്ടെന്നും, പ്രധാനമന്ത്രിയെ വ്യക്തിപരമായി പരിചയമില്ലെങ്കിലും ഈശ്വരനെ കാണാതെ ആരാധിക്കുന്നതുപോലെയാണ് താൻ മോദിയെ കാണുന്നതെന്നും ബേരി പറഞ്ഞു. സമരക്കാർ രാജ്യത്തെ പിന്നോട്ട് നയിക്കുകയാണെന്നും, യഥാർത്ഥത്തിൽ സേവനം ചെയ്യാൻ ആഗ്രഹിക്കുന്നവർ കുട്ടികൾക്കായി ഉദ്യാനങ്ങളും മുതിർന്നവർക്കായി വൃദ്ധസദനങ്ങളുമാണ് നിർമ്മിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിജെപി വിചിത്രമായ പേരുള്ള ഒരു സംഘടനയാണ്. അവർക്ക് എന്തുകൊണ്ട് ‘കഴുതപ്പുലി പാർട്ടി’ ഉണ്ടാക്കിക്കൂടാ എന്നും ബേരി പരിഹാസരൂപേണ പറഞ്ഞു. സിജെപിയിൽ ചേരാൻ ആവശ്യപ്പെട്ട് തനിക്ക് ഫോൺ കോൾ വന്നിരുന്നു എന്നും താൻ അവരെ ബ്ലോക് ചെയ്തു എന്നും നടൻ വെളിപ്പെടുത്തി. സമരക്കാർ രാജ്യത്തിനായി ഒന്നും ചെയ്യുന്നില്ല എന്നും ചില വ്യവസായികളുടെ പിന്തുണയോടെയാണ് ഇവർ മുന്നോട്ടു പോകുന്നതെന്നും താരം കുറ്റപ്പെടുത്തുന്നു.
ബോളിവുഡ് സിനിമയായ ‘ബോർഡ’റിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് സുദേഷ് ബേരി. നിരവധി സീരിയലുകളിലും വേഷമിട്ടു.

Comments