ന്യൂഡൽഹി: ബിജെപിയുടെ ദേശീയ വക്താവ് ഷെഹ്സാദ് പൂനെവാല പാർട്ടി വിടുന്നു. പാർട്ടിക്ക് വിമർശനങ്ങളേൽക്കുന്ന അവസരങ്ങളിലെല്ലാം ശക്തമായ പ്രതിരോധവുമായി രംഗത്തുവന്നിരുന്ന ആളാണ് പൂനെവാല. തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് പാർട്ടി വിടുന്നത് എന്ന് പൂനെവാല സമർപ്പിച്ച രാജിക്കത്തിൽ പറയുന്നതായി റിപ്പോർട്ടുകളുണ്ട്.
വ്യാഴാഴ്ച തന്റെ എക്സ് ഹാൻഡിലിലെ ബയോ മാറ്റിയ അദ്ദേഹം, "ബിജെപി ദേശീയ വക്താവ്" എന്നത് ഒഴിവാക്കുകയും എന്നാൽ "പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആജീവനാന്ത അനുയായി" എന്നത് നിലനിർത്തുകയും ചെയ്തു."മതം: ഇസ്ലാം, സംസ്കാരം: ഹിന്ദു, ആശയം: ഭാരതീയ, ഗ്രന്ഥകർത്താവ്: ജിഎസ്ടി കി യാത്ര; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആജീവനാന്ത അനുയായി" എന്നാണ് ഷെഹ്സാദ് തന്റെ പുതിയ ബയോയിൽ ചേർത്തിരിക്കുന്നത്.
നിയമബിരുദധാരിയായ ഷെഹ്സാദ് പൂനെവാല കോൺഗ്രസിലൂടെയാണ് തന്റെ രാഷ്ട്രീയ യാത്ര ആരംഭിച്ചത്. രാഹുൽ ഗാന്ധിയെ പാർട്ടി അധ്യക്ഷ പദവിയിലേക്ക് ഉയർത്തുന്നതിനായി കോൺഗ്രസിന്റെ ആഭ്യന്തര തിരഞ്ഞെടുപ്പ് പ്രക്രിയ രാഹുൽ ഗാന്ധിക്ക് അനുകൂലമായി അട്ടിമറിച്ചുവെന്ന് 2017-ൽ പരസ്യമായി വെല്ലുവിളിച്ചതോടെയാണ് അദ്ദേഹം വാർത്തകളിൽ നിറഞ്ഞത്.കോൺഗ്രസ് വിട്ടതിന് ശേഷം അദ്ദേഹം ബിജെപിയിൽ ചേരുകയും പാർട്ടിയുടെ ദേശീയ വക്താവായി നിയമിക്കപ്പെടുകയും ചെയ്തു. സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറേണ്ട സമയമായെന്ന് ഒരു ടിവി ചാനലിന് നൽകിയ മുൻ അഭിമുഖത്തിലെ ക്ലിപ്പ് പൂനെവാല അടുത്തിടെ പങ്കുവെച്ചിരുന്നു.
പ്രശസ്ത രാഷ്ട്രീയ നിരീക്ഷകൻ തെഹ്സീൻ പൂനെവാലയുടെ ഇളയ സഹോദരനാണ് ഷെഹ്സാദ് പൂനെവാല. ഷെഹ്സാദ് കോൺഗ്രസ് വിടുകയും ടിവി ചർച്ചകളിൽ പാർട്ടിയെയും അതിന്റെ നേതൃത്വത്തെയും ആക്രമിക്കാൻ തുടങ്ങുകയും ചെയ്തതിനുശേഷം ഇരുവരും തമ്മിൽ പരസ്യമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു.

Comments